കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിന് എമർജൻസി ഓപ്പറേഷൻ തിയേറ്റർ

Estimated read time 0 min read

മലയോര മേഖലയുടെ ആശ്വാസ കേന്ദ്രമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നൂറിലധികം കുഞ്ഞുങ്ങളാണ് പ്രതിമാസം ജനിക്കുന്നത്. ഇതിന്റെ ഭാഗമാ യി ഗൈനക്കോളജി വിഭാഗത്തിന് മാത്രമായി എമർജൻസി ഓപ്പറേഷൻ തിയേറ്റർ വ്യാഴാഴ്ച തുറന്നു നൽകും. തീയറ്ററിന്റെ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി ഉദ്ഘാടനം നിർവഹിക്കും. ജനറൽ ആശുപത്രിയുടെ ഭരണ ചുമതലയുള്ള വാഴൂർ ബ്ലോക്ക് 10 ലക്ഷം രൂപ ചെലവഴിചാണ് ഓപ്പറേഷ ൻ തിയേറ്ററിലേക്കു ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകിയത്.

നേരത്തെ സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും 72 ലക്ഷം രൂപ അനുവദിച്ചു ഗൈനക്കോളജി വിഭാഗത്തിന്റെ നവീകരണവും,എമർജൻസി തിയേറ്ററിന്റെ നിർമ്മാണ വും പൂർത്തീകരിച്ചിരുന്നു.

You May Also Like

More From Author

+ There are no comments

Add yours