ബഫർ സോൺ: സമരവുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ട 61 പേർക്ക് ജാമ്യം

Estimated read time 1 min read

എരുമേലി പമ്പാവാലിയിലെ ബഫർ സോൺ വിരുദ്ധ ജനകീയ സമരവുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ട 61 പേർക്ക് കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും ജാ മ്യം.ഒരാൾക്ക് 25,000 വീതം 61 പേർക്ക് 4 പേരുടെ ബോണ്ടിൽ ജാമ്യം അനുവദിച്ചത്. കേസ് ഇനി ഒക്ടോബർ 17 ന് വാദം കേൾക്കും. 63 പേർ പ്രതിയായ കേസിൽ ഒരാ ൾ നേരത്തെ മരിച്ചിരുന്നു. ഒരാൾ വിദേശത്താണ്. 61 പേരെയും കുറ്റപത്രംവും വായിച്ചു കേൾപ്പിച്ചു.

ആകെ 63 പേർ പ്രതികളായ കേസിൽ ഇവർക്ക് കോടതിയിൽ എത്താനായി നാട്ടുകാർ സ്വകാര്യ ബസ് ബുക്ക് ചെയ്തിരുന്നു. കണമല അഴുതമുന്നിയിലെ വനം വകു പ്പിൻ്റെ ബോർഡ് പിഴുത് സമരക്കാർ വനം വകുപ്പ് ഓഫീസിന് മുന്നിൽ എത്തിച്ച് കരിഓയിൽ ഒഴിച്ച സംഭവത്തിലാണ് 64 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. എയ്ഞ്ചൽ വാലി സെൻ്റ് മേരീസ് പള്ളി വികാരി ഫാ. ജയിംസ് കൊല്ലം പറമ്പിൽ ഉൾപ്പെടെ കേസിൽ പ്രതിയാണ്.

നാട്ടുകാരായ 37 പേർ പ്രതികളായി എടുത്ത 3 കേസുകൾ കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ നേരത്തെ പിഴ ഈടാക്കി തീർപ്പാക്കിയിരുന്നു. പമ്പാവാലി, ഏ യ്ഞ്ചൽവാലി വാർഡുകൾ സർക്കാർ പ്രസിദ്ധീകരിച്ച ബഫർസോൺ മാപ്പിൽ വനമേഖലയായി ചിത്രീകരിച്ചതിൽ പ്രതിക്ഷേധിച്ചാണ് നാട്ടുകാർ സമരം നടത്തിയ ത്. 502 ഹെക്ടറിൽ 1200 കുടുംബങ്ങളെയാണ് വനമേഖല പ്രതിസന്ധി ബാധിച്ചത്. തുടർന്നാണ് ജനകീയ സമിതി സമരം ആരംഭിച്ചത്.

You May Also Like

More From Author

+ There are no comments

Add yours