കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ പുതിയതായി നിർമ്മിക്കുന്ന പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും നിർമ്മാണം പൂർത്തീകരിച്ച് ജനുവരിയിൽ തുറന്നു നൽ കുമെന്ന് ഗവ.ചീഫ്.വിപ്പ്.ഡോ.എൻ.ജയരാജ് അറിയിച്ചു.പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.അവസാനഘട്ട പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരു കോടി രൂപ ചെലവിലാണ് നിർമ്മാണം.

പുതിയ പോസ്റ്റ്മോർട്ടം മുറിയിൽ ഒരു ആധുനിക പോസ്റ്റ്മോർട്ടം ടേബിളും ഒരു മാനുവൽ ടേബിളും ഉണ്ടാകും.മോർച്ചറിയിൽ 8 മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനു ള്ള സൗകര്യമുണ്ടാകും.വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആധുനിക പോസ്റ്റ്മോർട്ടം ടേബിളും മോർച്ചറിയ്ക്കുള്ള ഫ്രീസിംഗ് യൂണിറ്റും നൽകുന്നത്.നിലവിലെ മോർച്ചറിയിൽ നാല് മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഫ്രീസിംഗ് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് നേരത്തെ നൽകിയിരുന്നു. ഇതോടൊപ്പമാണ് പുതിയ ഫ്രീസിംഗ് യൂണിറ്റ് കൂടി നൽകുന്നതെന്ന്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്.കെ.മണി പറഞ്ഞു.ടെണ്ടർ നടപടികൾ പൂർത്തീകരി ച്ചതായും ഈ മാസം തന്നെ ഇവ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗവ.ചീഫ്.വിപ്പ് .ഡോ.എൻ.ജയരാജ് ആശുപത്രിയിലെത്തി നിർമ്മാണപ്രവർത്തനങ്ങൾ വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മാണി, ആശു പത്രി സൂപ്രണ്ട് ഡോ.സാവൻ സാറ മാത്യു, ബി.രവീന്ദ്രൻ നായർ, ആന്റണി മാർട്ടിൻ, സുമേഷ് ആൻ്‍ഡ്രൂസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

+ There are no comments
Add yours