പേട്ടതുള്ളൽ സാമഗ്രികളുടെ വില ഏകീകരിച്ച് കളക്ടറുടെ ഉത്തരവായി

Estimated read time 0 min read
Share :
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ വിൽക്കുന്ന ശരം, ഗദ, കച്ച, വാൾമുതലായ സാധനങ്ങളുടെ വില ഏകീകരിച്ചാണ് കോട്ടയം ജില്ല കളക്ടർ ജോൺ വി സാമുവേൽ ഉത്തരവ് പുറപ്പെടുവിച്ചത്. ശരംത്തിന് 7 രൂപയും, കച്ചയ്ക്ക് 5 രൂപയും, ഗദ, വാൾ എന്നിവയ്ക്ക് 8 രൂപ വീതവും, കിരീടത്തിന് 6 രൂപയുമാണ് ക ളക്ടർ നിശ്ചയിച്ച് നൽകിയിരിക്കുന്ന പുതിയ വില.ഇനി എരുമേലിയിൽ എത്തുന്ന തീർത്ഥാടകരിൽ നിന്ന് കച്ചവടക്കാർ ഈ വില മാത്രമെ ഈടാക്കാവു.
ഹൈക്കോടതി നിർദ്ദേശത്തിൻ്റെയും, കോട്ടയം സബ് കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലുമാണ് പേട്ടതുള്ളൽ സാധനങ്ങൾക്ക് കളക്ടർ വില നിശ്ചയിച്ചത്. രാസ സിന്ദൂരം വിൽക്കുന്നത് നിരോധിച്ചിട്ടുള്ളതിനാലും, ജൈവ സിന്ദൂരത്തിന് വില കൂടുതലായതിനാലും സിന്ദൂരത്തിന് വില നിശ്ചയിച്ച് നൽകിയിട്ടില്ലെന്നും കള ക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. പുതിയ വില എല്ലാ കച്ചവട സ്ഥാപനങ്ങളിലും തീർത്ഥാടകർ കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമു ണ്ട്. ശരത്തിനും കച്ചയ്ക്കും 5 രൂപ വീതവും, ഗദ, വാൾ എന്നിവയ്ക്ക് 7 രൂപ വീതവും കിരീടത്തിന് 6 രൂപയുമായി വില ഏകീകരിക്കണം എന്നതായിരുന്നു അയ്യപ്പ സേവാസമാജത്തിൻ്റെ ആവശ്യം.
കളക്ടറുടെ വില നിർണയ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ് മനോജ് പറഞ്ഞു . മുൻപ് പേട്ടതുള്ളൽ സാധനങ്ങൾ ക്ക് അമിത വില ഈടാക്കുന്നതിനെതിരെ അയ്യപ്പസേവാസമാജം അടക്കമുള്ള ഹൈന്ദവ സംഘടനകൾ രംഗത്ത് എത്തിയിരുന്നു.
Share :

You May Also Like

More From Author

+ There are no comments

Add yours