യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലി പൂതക്കുഴിപറമ്പിൽ ഷിഹാബ് ( 42,) യാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട സ്വദേശി അജ്മൽ എന്ന യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കയ്യും കാലും കെട്ടിയിട്ട് മർദ്ദിക്കുകയും കൊല പ്പെ ടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാളാണ് അറസ്റ്റിലായ ഷിഹാബ്.

മുണ്ടക്കയത്ത് പോലീസ് പരിശോധനയിൽ ഓട്ടോറിക്ഷ തടഞ്ഞപ്പോൾ പ്രതികൾ ഇറങ്ങി ഓടുകയായിരുന്നു. മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷ ണം നടത്തിയതിൽ തിങ്കളാഴ്ച പ്രതികളിൽ ഒരാളായ ഷിഹാബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

+ There are no comments
Add yours