പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവം ഓഗസ്റ്റ് 27 മുതൽ 31 വരെ പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ നടക്കും. 27-ന് വൈകീട്ട് 4.30-ന് കെഎസ്ആർടിസി ജങ്ഷനിൽ നിന്ന് സമാരംഭ ശോഭായാത്ര. തുടർന്ന് ആറിന് ഭാഗവതാചാര്യൻ സ്വാമി ഉദിത് ചൈതന്യ ഗണേശോത്സവം ഉദ്ഘാടനം ചെയ്യും. സൂര്യകാലടി സൂര്യൻ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനം നടത്തും. ഏഴിന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം നയിക്കുന്ന സമ്പ്രദായിക് ഭജൻഭക്തി.

രണ്ടാം ഉത്സവദിനമായ 28-ന് വൈകീട്ട് 6.30ന് ഗണേശപൂജയ്ക്കുശേഷം കളറിങ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സമ്മാനദാനം. ബാലഗോകുലം സം സ്ഥാന അധ്യക്ഷൻ ആർ.പ്രസന്നകുമാർ പ്രഭാഷണം നടത്തും. എട്ടിന് കോഴിക്കോട് പ്രശാന്ത്‌വർമ നയിക്കുന്ന മാനസജപലഹരി ഭജൻസ്.
മൂന്നാം ഉത്സവദിനമായ 29-ന് വൈകീട്ട് നാലുമുതൽ വിവിധ നാരായണീയസമിതികൾ പങ്കെടുക്കുന്ന നാരായണീയസന്ധ്യ. 6.30-ന് ഗണേശപൂജയ്ക്കുശേഷം രാമായ ണപരീക്ഷ ഒന്നാംശ്രേണിയുടെ സമ്മാനദാനം. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണം. എട്ടിന് നന്ദഗോവിന്ദം ഭജൻസി ന്റെ ഭജന.
നാലാംഉത്സവ ദിനമായ 30-ന് വൈകീട്ട് ഗണേശപൂജയ്ക്കുശേഷം രാമായണമത്സരം രണ്ടാംശ്രേണിയുടെ സമ്മാനദാനം. ചലച്ചിത്രതാരം അഖില ശശിധരൻ പ്രഭാഷ ണം നടത്തും. സുമേഷ് അയിരൂർ നയിക്കുന്ന ഭക്തിഗാനമേള.
ഗണേശോത്സവത്തിന്റെ അവസാനദിനമായ 31-ന് രാവിലെ ഏഴുമുതൽ ബാലുശ്ശേരി ഹരിനമ്പൂതിരിയുടെ നേതൃത്വത്തിൽ സർവേശ്വര സാമൂഹിക മഹാഗണപതി ഹോമം. തുടർന്ന് സംഗീതസദസും ഭജൻസും. വൈകീട്ട് 3.30-ന് വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന നിമഞ്ജന ഘോഷയാത്രകൾ ഒത്തുചേർന്ന് പൊൻകുന്നം നഗ രത്തിൽ നിന്നും മഹാഘോഷയാത്രയായി മണക്കാട് ശ്രീഭദ്രാക്ഷേത്രക്കടവിലേക്ക് പുറപ്പെടും. മണക്കാട്ട് കടവിലാണ് ഗണേശവിഗ്രഹനിമഞ്ജനം.

+ There are no comments
Add yours