ജോയി നെല്ലിയാനി
കേരളാ കോൺഗ്രസ്സ് എമ്മിൽ
പൊതു പ്രവർത്തകനും, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കപ്പാട് ഒന്നാം വാർഡ് മെമ്പറുമായിരുന്ന ജോയി നെല്ലിയാനി കേരളാ കോൺഗ്രസ് ( എം )ചേർന്നു. ചെയർമാൻ ജോസ് കെ മാണി എംപിയിൽ നിന്നും അംഗത്വം സ്വീകരിച്ചു. കേരളാ കോൺഗ്രസ് (എം )നിയോജക മണ്ഡലം നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചെയർമാൻ ജോസ് കെ മാണി എം പി ഷാൾ അണിയിച്ച് സ്വീകരിച്ചു.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറിയും കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു ജോയി. വരുന്ന ത്രിദല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിയാകും ജോയി. രണ്ടാം വാർഡിലെ സ്ഥാനാർത്ഥിയാകും ജോയി നെല്ലിയാനി.
കേരളാ കോൺഗ്രസ് മുതിർന്ന നേതാവും ഗവ. ചീഫ് വിപ്പുമായ ഡോ. എൻ ജയരാജാണ് ജോയിയെ കേരളാ കോൺഗ്രസിൽ എത്തിക്കുവാൻ ചരട് വലിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കേരളാ കോൺഗ്രസിൽ എത്തുമെന്നാണ് സൂചന.
