കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ ജ​ന​കീ​യ ഡോ​ക്ട​ർ ഓ​ര്‍​മ​യാ​യി

Estimated read time 0 min read

കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​രു​ടെ ജ​ന​കീ​യ ഡോ​ക്ട​റാ​യി​രു​ന്ന മേ​രി​മാ​താ ആ​ശു​പ​ത്രി ഉ​ട​മ ഡോ. ​ജോ​സ് ജോ​ണ്‍ കോ​ക്കാ​ട്ട് ഓ​ര്‍​മ​യാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ആ​തു​ര സേ​വ​ന​രം​ഗ​ത്ത് സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ന​സി​ല്‍ ഇ​ടം​പി​ടി​ച്ച ഡോ​ക്ട​ര്‍​മാ​രാ​ണ് ജോ​സ് ജോ​ണും ഭാ​ര്യ ലി​സി​യ​മ്മ ജോ​സും. അ​ര നൂ​റ്റാ​ണ്ടു മു​ന്‍​പാ​ണു കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ഡോ. ​ജോ​സ് ജോ​ണും (ജ​ന​റ​ല്‍ മെ​ഡി​സി​ന്‍) ഭാ​ര്യ ഡോ. ​ലി​സി​യ​മ്മ ജോ​സും (പീഡി​യാ​ട്രീ​ഷ​ന്‍) ചേ​ര്‍​ന്നു മേ​രി​മാ​താ ആ​ശു​പ​ത്രി സ്ഥാ​പി​ക്കു​ന്ന​ത്.

ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ വി​ദ​ഗ്ധ​നാ​യി​രു​ന്ന ഡോ. ​ജോ​സ് ജോ​ണ്‍ ആ​രോ​ഗ്യ​രം​ഗ​ത്ത് ഒ​ട്ടേ​റെ ക്ലാ​സു​ക​ള്‍​ക്കും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍​ക്കും നേ​തൃ​ത്വം ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം എസ്‌​യു​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ച്ച്ഒ​ഡി​യും പ്ര​ഫ​സ​റു​മാ​യി​രു​ന്നു.കൊ​ച്ചി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യും പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​ഫ​സ​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മണി​പ്പാ​ല്‍ ക​സ്തൂ​ര്‍​ബാ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് എം​ബി​ബി​എ​സും മം​ഗ​ലാ​പു​രം ക​സ്തൂ​ര്‍​ബാ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് എം​ഡി​യും നേ​ടി​യ ഇ​ദ്ദേ​ഹം നി​യ​മ​ബി​രു​ദ​ധാ​രി​യും മി​ക​ച്ച ഗാ​യ​ക​നു​മാ​യി​രു​ന്നു. കൂ​വ​പ്പ​ള്ളി പു​ലി​ക്കു​ന്നേ​ല്‍ കു​ടും​ബാംഗ​മാ​ണ് ഡോ. ​ലി​സി​യ​മ്മ. സംസ്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെമ്മലമ റ്റം 12 ശ്ലീഹന്മാരുടെ പള്ളിയിൽ

You May Also Like

More From Author

+ There are no comments

Add yours