ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഒരു ലക്ഷം തൈകളും 24 ലക്ഷം കിലോ ഡോളോമൈറ്റും ഇന്‍ഫാം അംഗങ്ങളായ കര്‍ഷകര്‍ക്ക് ‘ധരണീസമൃദ്ധി പദ്ധതി’യിലൂടെ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഫലവൃക്ഷത്തൈകളുടെ വിതരണത്തിലൂടെ കാര്‍ഷികവനവത്ക്കരണം നടപ്പിലാക്കി അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതിനും ഭക്ഷ്യോത്പ്പാദനം വര്‍ധിപ്പിക്കുന്നതിനും സാധിക്കും.
ഡോളോമൈറ്റ് വിതരണത്തിലൂടെ മണ്ണിന്റെ പിഎച്ച് ക്രമീകരിച്ച് ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ഫാ. ജയിംസ് വെണ്‍മാന്തറ, ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ജോസ് താഴത്തുപീടിക, കെ.കെ. സെബാസ്റ്റ്യന്‍ കൈതയ്ക്കല്‍, അലക്‌സ് തോമസ് പവ്വത്ത്, ഫാ. ജസ്റ്റിന്‍ മതിയത്ത്, ഫാ. മാത്യു വള്ളിപ്പറമ്പില്‍, ഫാ. റോയി നെടുംതകിടിയേല്‍, ടോമി മൂഴിയാങ്കല്‍, തോമസ് മാത്യു തുപ്പലഞ്ഞിയില്‍, ഫാ. ബിബിന്‍ കണിയാംനടയ്ക്കല്‍, ജെയ്‌സണ്‍ ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയി, സെബാസ്റ്റ്യന്‍ മുക്കുങ്കല്‍, അലക്‌സാണ്ടര്‍ പി.എം., തോമസ് കൊട്ടാടിക്കുന്നേല്‍, ഷാബോച്ചന്‍ മുളങ്ങാശേരി, ടോമി പറമ്പില്‍, ജോര്‍ജുകുട്ടി വെട്ടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.