ദുരന്ത നിവാരണ യജ്ഞം: ഏകദിന ശില്പശാല നടത്തി

Estimated read time 1 min read
Share :

കാഞ്ഞിരപ്പളളി : കാലാവസ്ഥ വ്യതിയാനവും, ദുരന്ത സാധ്യതകളെയും മുന്‍നിര്‍ത്തി എടുക്കേണ്ട മുന്‍കരുതലുകളും, പ്രതിരോധ പ്രവര്‍ത്തനങ്ങളും, രക്ഷാപ്രവര്‍ ത്തനവും, പകര്‍ച്ചവ്യാധികളുടെ വരവും തടയാനുളള മുന്നോരുക്കങ്ങളാണ് ഏകദിന ശില്പശാലയില്‍ ചര്‍ച്ചചെയ്യപ്പെട്ടത്. ബ്ലോക്കിന് പരിധിയില്‍ പെടുന്ന 7 പഞ്ചായ ത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരും, ആരോഗ്യ വകുപ്പിലെ ജീവനക്കാരും, ഫയര്‍&റെസ്ക്യൂ വകുപ്പിലെ ജീവനക്കാരും പരിശീലന പരി പാടിയില്‍ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്‍റ് അജിത രതീഷ് സെമിനാര്‍ ഉല്‍ഘാടനം ചെയ്തു.സ്ഥിരം സ മിതി ചെയര്‍മാന്‍മാരായ റ്റി.ജെ മോഹനന്‍,ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി.എസ്.ക്യഷ്ണ കുമാര്‍,പി.കെ പ്രദീപ്, രത്നമ്മ രവീന്ദ്രന്‍,അനു ഷിജു, എപ്പിഡെര്‍മോളജിസ്റ്റ് ഡോ.ജിത്തി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജിത്ത്.എസ്, ഫയര്‍ ഓഫീസര്‍മാരായ നൗഫല്‍ പി.ഐ, ഷമീര്‍ എം.പി, ജോയിന്‍റ് ബി.ഡി.ഒ സിയാദ് റ്റി. ഇ, വനിതാക്ഷേമ ഓഫീസര്‍ പ്രശാന്ത്.സി, സീനിയര്‍ ക്ലര്‍ക്ക് ദീലിപ് കെ.ആര്‍.,ജോയിന്‍റ് ബിഡിഒ ആശാലത, ഹെഡ് അക്കൗണ്ടന്‍റ് റെജി മോന്‍ കെ.ആര്‍ തുടങ്ങിയ വര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

Share :

You May Also Like

More From Author

+ There are no comments

Add yours