അമൽ ജ്യോതി എൻഎസ്എസ് യൂണിറ്റിനു അനുമോദനം 

Estimated read time 1 min read
Share :
ലോക രക്‌തദാന ദിനത്തോടനുബന്ധിച്ചു കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ എൻഎസ്എസ് യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാ രായ ഡോ.സണ്ണിച്ചൻ വി. ജോർജിനും ഡോ. സൂരജ് രാജനും കോട്ടയം മെഡിക്കൽ കോളേജ് രക്ത ബാങ്കിന്റെ അനുമോദനം. ഇവിടുത്തെ രക്ത ബാങ്കുമായി സഹക രിച്ചു കഴിഞ്ഞ അ ധ്യാന വർഷം മൂന്നു രക്‌തദാന ക്യാമ്പിലൂടെ 315 യൂണിറ്റ് രക്തം അമൽ  ജ്യോതി കോളേജിൽ വച്ചു ശേഖരിച്ചതിനാണ് അനുമോദനം.
കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വര്ഗീസ് P. കുര്യൻ അവാർഡ് വിതരണം ചെയ്തു. കോളേജിന് വേണ്ടി പ്രോഗ്രാം ഓഫീസർമാരായ ഡോ. സണ്ണി ച്ചൻ വി. ജോർജ്, ഡോ. സുരാജ് രാജൻ, വോളണ്ടിയർ സെക്രട്ടറി വിവേക് വിനോദ്, രുധിരസേന യൂണിറ്റു കോർഡിനേറ്റർ നുപ എന്നിവർ അവാർഡ് ഏറ്റു വാങ്ങി. ഡോ. കുര്യൻ P.പുന്നൂസ്, ഡോ. ചിത്ര ജെയിംസ്, ഡോ. ജ്യോതിസ്, ഡോ. അഞ്ജന, ശ്രീലത, അനൂപ് എന്നിവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours