ചിറക്കടവ്: ലഹരിക്കും ലഹരിമാഫിയക്കും എതിരെയുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും ലഹരിക്കെതിരെ നിലകൊള്ളുകയെന്നത് ഏവരുടെയും കടമയാ ണെന്നും പ്രൊഫ.റോണി കെ.ബേബി എം.എൽ.എ. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ലഹരിവിരുദ്ധ പരിപാടി ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.

ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഒ. കെ.ശ്രീജിത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. എക് സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.സുരേഷ്, ജില്ലാപഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാർ, പ്രഥമാധ്യാപകൻ അനിൽകുമാർ, സ്‌കൂൾ മാനേജർ എൻ.ശശികുമാർ, ആർ.ചന്ദ്രശേഖരൻ, ഹരികുമാർ, വി.ടി.അഭിലാഷ്, പ്രിൻസിപ്പൽ സിന്ധു എൻ.നായർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രിവന്റീവ് ഓഫീസർ എം.എച്ച്.ഷഫീഖ് ബോധവത്ക്കരണക്ലാസ് നയിച്ചു.

+ There are no comments
Add yours