എലിക്കുളം പഞ്ചായത്ത് 17-ാം വാർഡിൽ തൊഴിലുറപ്പ് ജോലിക്കിടെ മടുക്കക്കുന്ന് കാരയ്ക്കാട്ട് വീട്ടിൽ മേരി ജോസ് (55) കുഴഞ്ഞുവീണ് മരിച്ചു. കാരയ്ക്കാട്ട് ജോസിന്റെ ഭാര്യ യാണ്. മടുക്കക്കുന്ന് അറയ്ക്കൽ പുരയിടത്തിൽ തൊഴിലുറപ്പ് പണിയെടുക്കുന്നതിനിടയിൽ വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെയുള്ള തൊഴിലാ ളികൾ ചേർന്ന് ഉടൻ തന്നെ പൈക ഗവ.ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ: ലിബിൻ ജോസ്. സംസ്‌കാരം വെള്ളിയാഴ്ച 11-ന് മടുക്കക്കുന്ന് ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ.


+ There are no comments
Add yours