മുണ്ടക്കയം: സ്വകാര്യ ബസ് മേഖലയിലെ രൂക്ഷമായ പ്രതിസന്ധിയും, സർക്കാരിന്റെ, സ്വകാര്യ മേഖല വിരുദ്ധ നിലപാ ടുകൾ കാരണം ദുരിതത്തിലായ ബസ് തൊഴിലാളികളു ടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. മേഖലയിലെ തൊഴിലാളികൾ നേരിടുന്ന തൊഴിൽ നഷ്ടവും വേതന പ്രതിസന്ധിയും പരിഹരിക്കാൻ അ ടിയന്തര ഇടപെടൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ എം ജി രാജു അധ്യക്ഷനായി. സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡണ്ട് പി.എസ് സുരേന്ദ്രൻ, സി.വി അനിൽകുമാർ, കെ എൻ സോമരാജൻ, പി കെ പ്രദീപ്, കെ ടിസനൽ, റോയ്, അനീഷ് എന്നിവർ സംസാരിച്ചു.
സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണം; സി.ഐ.ടി.യു ധർണ്ണ
Estimated read time
0 min read
You May Also Like
കെ എസ് യു വിദ്യാഭ്യാസ ബന്ദ് കാഞ്ഞിരപ്പള്ളിയിൽ പൂർണ്ണo
July 23, 2026
വി എസ് അനുസ്മരണം പാറത്തോട്ടിൽ
July 21, 2026
വി എസ് അനുസ്മരണ ഭാഗമായി പതാക ഉയർത്തി
July 21, 2026

+ There are no comments
Add yours