കളഞ്ഞുകിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏല്പ്പിച്ച് പ്ലസ് ടു വിദ്യാർഥിയുടെ സത്യസന്ധത; ഉടമയ്ക്ക് പണം തിരിച്ചുനൽകി

മണിമല: ഏറത്ത് വടകര കടുക്കടവ് ഭാഗത്ത് നിന്ന് കളഞ്ഞുകിട്ടിയ പണം(49750/-) സത്യസന്ധതയോടെ മണിമല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച പ്ലസ് ടു വിദ്യാർഥിയുടെ മാതൃ കാപരമായ പ്രവൃത്തി ശ്രദ്ധേയമായി. മണിമല സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ റയാൻ മരുതംകുന്നേൽ (കോട്ടങ്ങൽ) ആണ് ലഭിച്ച പണം മണിമല പോലീസ് സ്റ്റേഷനിലെ ജി.ഡി. ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. അജിത് കുമാറിനും സ്റ്റേഷൻ റൈറ്റർ ഗിരീഷിനും കൈമാറിയത്.
തുടർന്ന് പണം നഷ്ടപ്പെട്ടതായി പരാതിയുമായി കൊട്ടാങ്ങൽ സ്വദേശി അജ്മൽ മണ്ണുത്തൊട്ടിയിൽ പോലീസ് സ്റ്റേഷനിൽ എത്തി. ആലപ്പുഴയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലേ ക്ക് അടയ്ക്കാനായി കൊണ്ടുപോകുകയായിരുന്ന തുകയാണ് നഷ്ടമായതെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. പരാതിയും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷം പോലീസ് പണം അജ്മലിന് കൈമാറി. തനിക്ക് അർഹതയില്ലാത്ത പണം സത്യസന്ധതയോടെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച റയാന്റെ മാതൃകാപരമായ പ്രവർത്തനത്തെ മണിമല പോ ലീസ് അഭിനന്ദിച്ചു. വിദ്യാർഥിയുടെ ഈ നല്ല പ്രവൃത്തി സ്കൂൾ അധികൃതരെ അറിയിച്ച ശേഷം അടുത്ത ദിവസം റയാനെ പ്രത്യേകമായി അഭിനന്ദിക്കുമെന്നും മണിമല പോലീസ് അറിയിച്ചു.

+ There are no comments
Add yours