ചെറുവള്ളി: പുനലൂർ-പൊൻകുന്നം ഹൈവേയിൽ ചെറുവള്ളി മണ്ണനാനിക്കു സമീപം യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവള്ളി തെക്കുംഭാഗത്ത് താമസിക്കു ന്ന മണിമല മേലേമുറിയിൽ സനിൽകുമാർ(ദീപു-44) ആണ് മരിച്ചത്. മണിക്കൂറുകളോളം കാറിനുള്ളിൽ ആളിനെ കണ്ടപ്പോൾ ഉറങ്ങുകയാവുമെന്ന് പ്രദേശവാസികൾ സംശയി ച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് സംശയം തോന്നിയ ചിലർ വിശദമായി പരിശോധിച്ചപ്പോഴാണ് മരിച്ചതായി മനസിലാക്കിയത്. മണിമല പോലീസ് സ്ഥലത്തെത്തി പരിശോധ ന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വെളിവാകൂ. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മേലേമുറിയിൽ ദാമോദരനാചാരിയുടെയും സരളയുടെയും മകനാണ്.


+ There are no comments
Add yours