പൊൻകുന്നം : ഓണത്തിന് ഒരുക്കാം വിളവിൻ്റെ വിസ്മയം പദ്ധതിയുടെ ഭാഗമായി പൊൻകുന്നം മാർക്കറ്റിംഗ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കാർഷിക സെമി നാർ സംഘടിപ്പിച്ചു. വിഷരഹിത പച്ചക്കറിക്ക് ജൈവ കീടനാശിനി എന്ന വിഷയത്തിൽ വാഴൂർ ബ്ലോക്ക് ടെക്‌നോളജി മാനേജർ ശ്രീദേവി ഇ. എസ് ക്ലാസ് എടുത്തു.
വൈസ് പ്രസിഡൻ്റ് മോളി ജോൺ അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് ഷാജി പാമ്പൂരി ഉത്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോളിക്കുട്ടി തോമസ്,സ്ഥിരം സമിതി അധ്യക്ഷൻ ആൻ്റണി മാർട്ടിൻ, ഭരണസമിതി അംഗങ്ങളായ ജോർജുകുട്ടി പൂതക്കുഴി, മാത്തുക്കുട്ടി തൊമ്മിത്താഴെ, സി.ജി. രാജൻ, രാഹുൽ ബി.പിള്ള, ഷൈലജോൺ, കാർത്തിക രാജു, സെക്രട്ടറി ടോജി പി. തോമസ് എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ പങ്കെടുത്തവർക്ക് വിവിധയിനം പച്ചക്കറി തൈകളും വിതരണം ചെയ്തു.

+ There are no comments
Add yours