ചിറക്കടവ് ഗ്രാമപഞ്ചായത്ത് വാളക്കയം ജംഗ്ഷനിൽ സ്ഥാപിച്ച കുട്ടികളുടെ പാർക്കിനെ അവഗണിക്കുന്നതായി ആക്ഷേപം. കാഞ്ഞിരപ്പള്ളി താലൂക്കിൽ ആദ്യ മാ യാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം കുട്ടികൾക്കായി ഇത്തരത്തിൽ ഒരു പാർക്ക് നിർമ്മിച്ചത്. സായാഹ്നങ്ങളിൽ സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം നിരവധി കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം ഈ പാർക്കിൽ എത്തിയിരുന്നു. കുട്ടികൾക്ക് സൗജന്യമായി കളിച്ച് ഉല്ലസിക്കുവാനുള്ള നിരവധി ഉപകരണങ്ങൾ ഇവിടെ ഉ ണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ പാർക്കിലെ ഉപകരണങ്ങളും കമ്പിവേലിയുമെല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്. കഴിഞ്ഞ ദിവസം മണിമല പഞ്ചായത്തിലെ ഒരു മെമ്പറുടെ കുട്ടിയ്ക്ക് ഊഞ്ഞാലിൽ നിന്നും വീണ് പരിക്കേറ്റിരുന്നു. ഊഞ്ഞാലിന്റെ ഒരു കാൽ തെന്നിമാറിയ നിലയിലാണ് . ഉപകരണങ്ങളെല്ലാം പെയിന്റ് ചെയ്യാറായിരി ക്കുന്നു. ഇത് സംബന്ധിച്ച് ഗ്രാമസഭയിലും മറ്റും നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ പാർക്കിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ നടത്തണമെന്നും പാർ ക്കിനോടുള്ള വാർഡ് മെമ്പറുടെ അവഗണന അവസാനിപ്പിക്കണമെന്നും കേരളാ കോൺഗ്രസ് (എം) പത്താം വാർഡ് കൺവൻഷൻ ആവശ്യപ്പെട്ടു.
വാർഡ് പ്രസിഡന്റ് ജയിംസ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉത്ഘാടനം ചെയ്തു. ഷാജി നല്ലേപ്പറമ്പിൽ, ഷാജി പാമ്പൂരി, സുമേ ഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ഫിനോ പുതുപ്പറമ്പിൽ, രാഹുൽ ബി.പിള്ള, മാത്യു മണ്ണൂർ,ഷൈല ജോൺ, ജോജോ വള്ളിക്കുന്നേൽ, സേവ്യർ ഇടയ്ക്കാട്ട്, സജിത അനീഷ്,എബ്രാഹം ജോസഫ് പാടിക്കൽ എന്നിവർ പ്രസംഗിച്ചു.


+ There are no comments
Add yours