പാറത്തോട് : ഇടക്കുന്നം ഗവ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 106- ാം മത് വാർഷികവും സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകരായ ജോഷി തോമസ്, സോണിയ വർഗീസ്, അൻസൽന എം. എച്ച് എന്നിവരുടെ യാത്രയയപ്പ് സമ്മേളനo സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡൻ്റ് നസീബ് കെ. കെ. അധ്യക്ഷത വഹി ച്ചു.

പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് അന്നമ്മ വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം, പാറത്തോട് പഞ്ചായത്ത് അംഗങ്ങളായ മേഴ്സി സെബാസ്റ്റ്യൻ, മാർട്ടിൻ തോമസ്, സ്കൂൾ എസ്. എം. എസി. ചെയർപേഴ്സൺ സിന്ധു മോഹൻ, പ്രിൻസിപ്പാൾ സിസ്സി അലക്സ്, ഹെഡ്മിസ്ട്രസ്സ് സിൽവി ഡേവിസ് കെ, അധ്യാപക പ്രതിനിധികളായി സോഫിയ തോമസ്, സബീന. കെ. ആദമി, സലീന പി. ഐ, സ്കൂൾ ലീഡർ ആമിന റഷീദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

+ There are no comments
Add yours