കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ അടച്ചു പൂട്ടി

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ അടച്ചു പൂട്ടിയിട്ട് ഒരാഴ്ച. കരാര്‍ പുതുക്കി നല്‍കാന്‍ വൈകിയതോടെയാണ് കാൻ്റിൻ്റെ പ്രവർത്തനം നിലച്ചത്.ഇതോടെ രോഗി കളും കൂട്ടിരുപ്പുകാരും ദുരിതത്തിലായി.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ  കാന്റീന്റെ പ്രവര്‍ത്തനം നിലച്ചതോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദേശീയപാതയിലെത്തി ഇവിടെ പ്രവർത്തിക്കുന്ന ഹോട്ട ലുകളിൽ നിന്ന് ഭക്ഷണം വാങ്ങേണ്ട സ്ഥിതിയാണുള്ളത്. കഴിഞ്ഞ അഞ്ചിനാണ് കരാര്‍ കാലാവധി  പൂര്‍ത്തിയായതോടെ പഴയ കരാറുകാരൻ ആശുപത്രിയിലെ കാന്റീന്റെ പ്രവ ര്‍ത്തനം അവസാനിപ്പിച്ചത്. അന്നു മുതൽ കാൻ്റീൻ അടച്ചു പൂട്ടി. പഴയ കാന്റീന്റെ കരാര്‍ തീരുന്നതിന് മുന്‍പ് തന്നെപുതിയ കാരാര്‍ നല്‍കിയിരുന്നെങ്കില്‍ കാന്റീന്റെ പ്രവര്‍ ത്തനം നിലയ്ക്കുന്ന സാഹചര്യമുണ്ടാകില്ലായിരുന്നവെന്നാണ് രോഗികളും കൂട്ടിരുപ്പുകാരും അടക്കം ഉയർത്തുന്ന  ആരോപണം.
 കരാർ കാലാവധി പൂർത്തിയാകുന്നതിന് മുന്‍പ് രണ്ട് തവണ ലേലം വിളിച്ചിരുന്നതായാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.രണ്ട് തവണയും കരാറേറ്റെടുക്കാൻ ആളില്ലാതിരു ന്നതാണ് തടസമായി മാറിയതെന്നും ഇവർ പറഞ്ഞു. ഭീമമായ കരാര്‍ തുക കരാര്‍ എറ്റെടുക്കുന്നതിൽ നിന്ന് പലരും പിന്മാറാൻ കാരണമെന്ന് ആക്ഷേപമുണ്ട്.കഴിഞ്ഞ തവണ പ്രതി മാസം 1 ലക്ഷത്തി92 ലക്ഷം രൂപയ്ക്കാണ് കാൻ്റീൻ കരാര്‍ നൽകിയിരുന്നത്.നിയമപ്രകാരം  ഇത്തവണ ഈ തുക മുതല്‍വേണം ലേലം വിളി ആരംഭിക്കുവാൻ.  ഈ തുക പോലും കൂടുതലാണന്നിരിക്കെ കൂടുതൽ തുകയ്ക്ക് കരാറേറ്റെടുത്താൽ കാൻ്റീൻ പ്രവര്‍ത്തിപ്പിക്കുന്നത് നഷ്ടമാകുമെന്നതിനാലാണ്  ലേലത്തിൽ നിന്ന് വിട്ട് നിൽക്കാൻ കരാറുകാരെ പ്രേ രിപ്പിച്ചത്. ആശുപത്രി വികസന സമിതി യോഗം ചേര്‍ന്ന് കരാര്‍ തുക കുറക്കാൻ തീരുമാനമെടുത്ത ശേഷമാകും പുതിയ ലേലം നടക്കുക എന്നാണ് വിവരം.
Share :

You May Also Like

More From Author

+ There are no comments

Add yours