കിഴക്കിന്റെ മൂകാംബിക ഇടച്ചോറ്റി ശ്രീ സരസ്വതി ദേവി ദിവ്യ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പ്രഭാഷണം നടന്നു. നമ്മൾ അന്വേഷിക്കു ന്ന ഈശ്വരൻ നമ്മുടെ ഉള്ളിൽ തന്നെയാണ് എന്നും, അതിനെചിട്ടയായ പ്രാർത്ഥന കൊണ്ടും സത്പ്രവർത്തിയിലൂടെയും മാത്രമേ സാക്ഷത്കരിക്കാനാകൂ എന്നും, അദ്ധ്വാനിച്ച് സമ്പാദിക്കുന്ന പണം പൂജകളും വഴിപാടുകളും ചെയ്ത് കളയാതെ നിരാശ്രയരായവരെയും നിർദ്ധനരായവരേയും സഹായിക്കാൻ വിനിയോഗിക്കണം എന്നും സംസ്കൃത പണ്ഡിതനും യജഞാചാര്യനുമായ മനോജ് ശാസ്ത്രികൾ പറഞ്ഞു.സാധുജന സഹായവും കൂട്ടായ നാമജപവും കൊണ്ട് വളർന്നു വന്ന ഇടച്ചോററി ക്ഷേത്രം മറ്റ് ക്ഷേത്രങ്ങൾക്ക് മാതൃകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.


+ There are no comments
Add yours