മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ വർധിപ്പിച്ച സ്വകാര്യ മൊബൈൽ കമ്പനികളുടെ നടപടി ജനദ്രോഹപരവും പ്രതിഷേധാർഹവുo ; ഡിവൈഎഫ്ഐ
ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും സ്വകാര്യ മൊബൈൽ കമ്പനികളെ ആണ് ആശ്രയിക്കുന്നത്. രാജ്യത്തെ മുൻനിര മൊബൈൽ സേവന ദാതാക്ക ളായ എയർടെൽ, വോഡഫോൺ ഐഡിയ,ജിയോ തുടങ്ങിയ സ്വകാര്യ കമ്പനികൾ ആണ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചത്. 11 ശതമാനം മുതൽ 25 ശതമാനം വരെയുള്ള വർദ്ധനവ് സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്തതും ജീവിത ചെലവ് ഭീമമായി വർദ്ധിക്കാൻ ഇടയാക്കുന്നതുമാണ്.
രാജ്യത്തെ സ്വകാര്യ മൊബൈൽ കമ്പനികളുടെ കൊള്ളക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ കേന്ദ്രസർക്കാറിന് കഴിയാത്തത് ലജ്ജാവഹമാണ്. ടെലി കോം അതോറിറ്റി ഓഫ് ഇന്ത്യയും ഈ നിരക്ക് വർധനവിനെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്.കുറേക്കാലമായില്ലേ ഇനി അവർ വർദ്ധിപ്പിക്ക ട്ടെ എന്ന നിലപാടാണ് ട്രായ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉയർന്നുവരുന്ന വരേണ്ടതുണ്ട്.ടെലികോം മേഖലയി ലെ സ്വകാര്യവത്ക്കരണ നയങ്ങളാണ് ഈ രീതിയിൽ യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ കമ്പനികൾക്ക് തോന്നുന്ന പോലെ നിരക്ക് വർദ്ധിപ്പിക്കുവാൻ സ ഹായകരമായത്.
രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ട് മൊബൈൽ നിരക്കുകൾ വർധിപ്പിച്ച സ്വകാര്യ മൊബൈൽ കമ്പനികളുടെ തീരുമാനം പിൻവലിക്കണമെന്നും നിര ക്ക് വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

+ There are no comments
Add yours