കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ കാൻ്റീൻ ശുചിത്വം പാലിച്ച് ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉണ്ടാകുന്ന ബുദ്ധി മുട്ട് അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പൊൻകുന്നം മേഖലാ കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. കാൻ്റീൻ വൃത്തിഹീനമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് മുൻപ് ഡി.വൈ.എഫ്.ഐ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയതായിരുന്നു.

എന്നാൽ കാൻ്റീൻ്റെ പ്രവർത്തനം ശുചിത്വമില്ലാതെ അടച്ച് പൂട്ടേണ്ട സാഹചര്യം ഉണ്ടായി.കാൻ്റീൻ തുറന്ന് പ്രവർത്തിക്കുന്നതോടൊപ്പം ആരോഗ്യ ശുചിത്വ മാനദണ്ഡ ങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും അതിൻ്റെ പരിശോധനയ്ക്കായി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ഏകോപിക്കണമെന്നും അല്ലാത്തപക്ഷം ഡി.വൈ.എഫ്.ഐ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

+ There are no comments
Add yours