സ്റ്റുഡന്റ്‌സ് ഗ്രീൻ ആർമിക്ക് കാർഷികോപകരണങ്ങൾ നൽകി

Estimated read time 0 min read

എലിക്കുളം പഞ്ചായത്തിലെ സ്റ്റുഡന്റ്സ് ഗ്രീൻ ആർമിക്ക് കൃഷി ആയുധങ്ങൾ നൽകി. പദ്ധതിയിലുൾപ്പെട്ട 11 സ്‌കൂളുകളിലെ കുട്ടിക്കർഷകർക്കാണ് പഞ്ചായത്തി ന്റെ വാർഷികപദ്ധതിയിൽ പെടുത്തി കാർഷികോപകരണങ്ങൾ നൽകിയത്.

നാടൻ തൂമ്പ, മൺവെട്ടി, കൈത്തൂമ്പ, പുല്ലു വരണ്ടി, കുട്ട, വാക്കത്തി, ബക്കറ്റ്, സ്പ്രെയർ, പൂവാലി എന്നിവയാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ച്ചൻ ഈറ്റത്തോട്ട് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് സൂര്യമോൾ അധ്യക്ഷത വഹിച്ചു. അഖിൽ അപ്പുക്കുട്ടൻ, മാത്യൂസ് പെരുമനങ്ങാട്ട്, ജെയിംസ് ജീ രകത്തിൽ, കെ.എം.ചാക്കോ, സിനി ജോയ്, ദീപ ശ്രീജേഷ്, സിനിമോൾ കാക്കശേരിൽ, നിർമല ചന്ദ്രൻ, യമുന പ്രസാദ്, കൃഷി ഓഫീസർ കെ.പ്രവീൺ, അസി.കൃഷി ഓഫീസർ കെ.ജെ.ജെയ്നമ്മ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

More From Author

+ There are no comments

Add yours