പെരുവന്താനം സെന്റ് ആന്റണീസ് കോളേജും വണ്ടിപ്പെരിയാർ സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ പഠനോപകരണ വിതരണവും, കരിയർ സെമിനാറും, വ ണ്ടിപ്പെരിയാര് അസ്സംപ്ഷന് പള്ളി ഓഡിറ്റോറിയത്തിൽ കോളേജ് പ്രിന്സിപ്പല് ഡോ. ആന്റണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വണ്ടിപ്പെരിയാര് ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു. യോഗത്തില് വണ്ടിപ്പെരിയാര് അസ്സംപ്ഷന് ചര്ച്ച് അസ്സി. വികാരി ഫാ. ടോണി റാഫേല് മൂട്ടൂര് അനുഗ്രഹ പ്രഭാഷണവും, സി. ഡി. എസ് ചെയര് പേഴ്സണ് സുമ മനു, വണ്ടിപ്പെരിയാര് ഗ്രാമ പഞ്ചായത്ത് മെമ്പര്മാരായ റഹിയാനത്ത്, ഗീത നേശമണി എന്നിവരും ആശംസകള് അര്പ്പിച്ചു സംസാരിച്ചു.

പരിപാടിയില് പങ്കെടുത്ത 400 ല് പരം വിദ്യാര്ത്ഥികള്ക്കും പഠനോപകരണങ്ങള് വിതരണം ചെയ്തു. 2026 ലെ പവർഫുൾ കോഴ്സുകളെക്കുറിച്ച് കരിയർ കൺസൾട്ടന്റ് ഡോ. ആ ന്റണി ജോസഫ് കല്ലമ്പള്ളി ക്ലാസുകള് നയിച്ചു. എ. ആര് , വി ആര് എക്സിബിഷനും, ഏവിയേഷന്, ഫാഷന് ഡിസൈനിംഗ് വിഭാഗങ്ങള് ഒരുക്കിയ സ്റ്റാളുകളും വിദ്യാര്ഥികള്ക്ക് പുതിയ ഒരു അനുഭവം നല്കി. ഹോട്ടല് മാനേജ്മെന്റ് വിഭാഗം ഒരുക്കിയ ഫുഡ് സ്റ്റാള് പ്രോഗ്രാമിന് മാറ്റ് കൂട്ടി. കോളേജ് അസ്സി. സെക്രട്ടറി ജോസ് ആന്റണി, നാന്സി ഡിക്രൂസ്, വൈസ് പ്രിന്സിപ്പല്മാരായ സുപര്ണ്ണ രാജു, രതീഷ് പി ആര്, ബോബി കെ മാത്യു, സജി സക്കറിയാസ്, ജിനു തോമസ്, അഞ്ജലി ആര് നാ

+ There are no comments
Add yours