ആർഎസ്സ്എസ്സ് ക്യാമ്പിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ശേഷം ആത്മഹത്യ ചെയ്ത എലിക്കുളം വഞ്ചിമല സ്വദേശി അനന്തു അ ജിയുടെ മരണത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം നടത്തി. ആർഎസ്എസ് ശാഖകൾ അതിക്രമ കേന്ദ്രങ്ങളോ എന്ന മുദ്രാവാക്യം ഉയർത്തി അനന്ദുവിൻ്റെ ജന്മനാടായ മാനോലിയിൽ നടന്ന പ്രതിഷേധം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനം ചെയ്തു.

നൂറുകണക്കിന് യുവതി യുവാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.സംഗമത്തിൽ വച്ച് പ്രദേശത്തെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്ന ആനന്ദ് പി ദേവ് ആർഎസ്സ്എസ്സ് ബന്ധം ഉപേക്ഷിച്ച് ഡിവൈഎഫ്ഐയിൽ ചേർന്നു. അഡ്വ ആർ രാഹുൽ പതാക നൽകി സ്വീകരിച്ചു.ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് റിനോഷ് രാജേഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ബി ആർ അൻഷാദ് ,സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ ടി കെ ജയൻ, വി എൻ രാജേഷ്, ജില്ലാ പഞ്ചായത്തംഗം പി ആർ അനുപമ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ലിനു കെ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

+ There are no comments
Add yours