പേട്ട സ്കൂൾ – കൊടുവന്താനം – മേലറ്റുതകിടി റോഡിൻ്റെ പ്രവേശന കവാടത്തിന് വീതി കൂട്ടി നിർമ്മിച്ചു

Estimated read time 0 min read
Share :

പ്രദേശവാസികളുടെ ഏറെ വർഷത്തെ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. മുമ്പ് പലപ്പോഴായി കൂട്ടായ പരിശ്രമങ്ങൾ നടത്തിയെങ്കിലും ഇവയെല്ലാം പ രാജയപ്പെട്ടിരുന്നു. 7,8, 9, 10 എന്നി വാർഡുകളിലേയ്ക്ക് 100 കണക്കിന് വാഹനങ്ങൾ കയറിയിറങ്ങുന്ന ജനവാസ പ്രദേശത്തേയ്ക്കുള്ള പ്രധാന കവാടമാണിത്.

കാഞ്ഞിരപ്പള്ളി ടൗണിന് സമാന്തരയായി ഈരാറ്റുപേട്ട റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡയായി മാറ്റിയെടുക്കുവാൻ സാധിക്കുന്ന പാതയാണ്. കാഞ്ഞിരപ്പ ള്ളി ടൗണിലെ ഗതാഗത കുരുക്കിന് ഇതുവഴി ഒരു പരിധിവരെ പരിഹാരം കാണുവാൻ സാധിക്കും. ഹരിത നഗർ, ലൗഷോർ ,ശാന്തിനഗർ റസിഡൻസ് അസോസി യേഷനുകളുടെയും,ഗണപതിയാർ കോവിൽ ഭരണസമതി,മഹല്ല് കമ്മിറ്റികൾ തുടങ്ങിയവരുടെ ആവശ്യപ്രകാരം ഈ പ്രദേശത്തെ ജനപ്രതിനിധിയായ സുനിൽ തേനംമാക്കൽ മുൻ കൈ എടുത്താണ് റോഡ് പണി യാഥാർഥ്യമാക്കിയത്.

15 അടി വീതിയിൽ നിർമ്മിച്ച റോഡ് പഞ്ചായതങ്കമായ സുനിൽ തേനംമാക്കൽ റോഡ് പൊതു ജനങ്ങൾക്കായി തുറന്നു നൽകി. ലക്ഷക്കണക്കിന് രൂപ വില വരുന്ന വസ്തു സ്വന്തം ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച് സഞ്ചാര സ്വാതന്ത്ര്യത്തിന് വിട്ടുനൽകിയത് ചങ്ങനാശ്ശേരി കുന്നുംപറമ്പിൽ സാലിയാണ്.

Share :

You May Also Like

More From Author

+ There are no comments

Add yours