ചിറക്കടവ് മണിമലക്കുന്നിലെ കാവില്‍ അനുഗ്രഹദായകമൂര്‍ത്തി ദുശ്ശാസനന്‍

Estimated read time 1 min read
Share :

ഇതിഹാസത്തില്‍ ദുഷ്ടമൂര്‍ത്തിയെങ്കിലും ദുശ്ശാസനന്‍ ചിറക്കടവ് മണിമലക്കുന്നിലെ കാവില്‍ അനുഗ്രഹദായകമൂര്‍ത്തിയാണ്. ചിങ്ങമാസത്തിലെ അവിട്ടം നാളി ല്‍ മാത്രമാണ് ദുശ്ശാസനന്‍ കാവില്‍ ദര്‍ശനവും പൂജയും. മണ്ണിന്റെയും കൃഷിയുടെയും കാവലാളായി സങ്കല്പിക്കപ്പെടുന്ന മൂര്‍ത്തിയാണ് കൗരവരിലെ രണ്ടാമനായ ദുശ്ശാസനന്‍.

എഴുന്നള്ളത്ത് കാവിലെത്തിക്കഴിയുമ്പോള്‍ ഭക്തര്‍ ദേവന് മുന്‍പിലെ തറയില്‍ കരിക്കുകള്‍ സമര്‍പ്പിക്കും. തുടര്‍ന്ന് കര്‍മ്മി മൂഴിക്കല്‍ ശ്രീധരന്‍ ശബരിമല വനത്തി ല്‍ കൗരവര്‍ കുടികൊള്ളുന്നുവെന്ന് വിശ്വസിക്കുന്ന മലകളുടെ പേര് വിളിച്ചുചൊല്ലി മലവിളി എന്ന ചടങ്ങ് നിര്‍വഹിക്കും. ശബരിമല വനത്തിലെ മലകളില്‍ കൗ ര വര്‍ കുടികൊള്ളുന്നുവെന്ന ഐതിഹ്യത്തിന്റെ പെരുമയിലാണ് അവരെ സ്മരിച്ച് മലവിളി എന്ന വിളിച്ചുചൊല്ലല്‍ പ്രാര്‍ഥന നടത്തുന്നത്.

വനത്തിന് സമാനമായി കാവില്‍ നടത്തുന്നതെല്ലാം പരമ്പരാഗതമായ ആചാരങ്ങള്‍ മാത്രം. മദ്യവും കപ്പചുട്ടതുമാണ് ദുശ്ശാസനന് നേദിക്കുന്നത്. ഈ ചടങ്ങുകള്‍ക്കു ശേഷം കര്‍മി തറയിലെ കരിക്കുകള്‍ എറിഞ്ഞുടച്ച് കരിക്കേറ് വഴിപാട് നിര്‍വഹിക്കും. വര്‍ഷങ്ങളായ മൂഴിക്കല്‍ ശ്രീധരനാണ് മലവിളിയും കരിക്കേറും നടത്തുന്ന ത്. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് കാവില്‍ പൂജയും വഴിപാടും.

Share :

You May Also Like

More From Author

+ There are no comments

Add yours