വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് വാർഷികവും മുജീബ് റഹ്മാൻ അനുസ്മരണവും

Estimated read time 0 min read
Share :

വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് വാർഷികവും മുജീബ് റഹ്മാൻ അനുസ്മരണവും എരുമേലി അസംപ്ഷൻ പള്ളി പാരിഷ് ഹാളിൽ നട ന്നു. യൂണിറ്റ് പ്രസിഡണ്ട് തോമസ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ പ്രസിഡണ്ട് എം.കെ തോമസ്കുട്ടി ഉദ്ഘാടനവും മുജീബ് റഹ്മാൻ അനുസ്മരണ പ്രഭാഷണവും നടത്തി.

യൂണിറ്റ് ജനറൽ സെക്രട്ടറി പി ജെ ശശിധരൻ റിപ്പോർട്ടും, ട്രഷറർ അബ്ദുൾ നാസർ സിഎം കണക്കുകളും അവതരിപ്പിച്ചു. എരുമേലി യൂണിറ്റ് യൂത്ത് വിങ്ങ് പൂർത്തീ കരിച്ച ഭവനത്തിന്റെ താക്കോൽദാനം യൂണിറ്റ് പ്രസിഡണ്ട് നിർവഹിച്ചു. ലൈഫ് പദ്ധതിയിൽ വീടിനും സ്ഥലത്തിനുമായിഏഴാം വാർഡിൽ അനുവധിച്ച് 6 ലക്ഷം രൂപയിൽ വിട് പണി തുടങ്ങിയതിന് ഇടയിൽ മാതാവിന് വന്ന ഗുരുതര രോഗം മൂലം അനുവധിച്ച തുക ചികിത്സയ്ക്കായ് മുടക്കുകയും വീട് പണി വാർക്ക അടക്കം പൂർണ്ണമായും നിന്ന് ആകെ ബുദ്ധിമുട്ടുകയും വീട് കാട് കയറുന്നതുമായ അവസ്ഥയിലും മാതാവിന്റെ ചികിത്സ മുടങ്ങുകയും ആമ കുന്നിലെ ഒറ്റമുറിവാടക വീട്ടി ൽ ദുരിത ജീവിതം നയിച്ചു വന്ന നിർദ്ധനനായ ആൾക്കാണ് യൂത്ത് വിംഗ് 2 .5 ലക്ഷം രൂപ ബാക്കി മുടക്കി വീട് പൂർത്തികരിച്ച് നൽകിയത്.

വീട് നിർമ്മാണത്തിൽ ഏറെ സഹായിച്ചവരിൽ ചികിത്സയ്ക്കായ് ഏറെ തുക ചിലവാകുന്ന വേളയിലും 50000 രൂപ തന്ന് സഹായിച്ച മുജീബ് റഹ്മാനെ സ്മരിക്കുക യും തുക കണ്ടെത്തി തന്ന യൂണിറ്റ് പ്രസിഡന്റ് തോമസ് കുര്യനും , വീട് നിർമ്മാണത്തിന് സഹായിച്ച സെന്റ് മേരീസ് മിൽ ഉടമ മാങ്ങാട്ട് ജയ് മോനും,പഠന കാല ത്തെ സൗഹൃദങ്ങളിൽ നിന്നും 30000 രൂപ കണ്ടെത്തി തന്ന എവിഎം ഫ്ലവർ മിൽ ഉടമ ബിജോ മോൻ സ്കറിയായ്ക്കും 30000 രൂപയോളം നൽകിയ റോട്ടറി ക്ലബിലെ അംഗങ്ങൾക്കും പ്രത്യേക അദരവ് നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours