കാഞ്ഞിരപ്പള്ളി താലൂക്കിൽ വൈറല്‍ പനിയും ഡെങ്കിപ്പനിയും പടരുന്നു

Estimated read time 0 min read

കാഞ്ഞിരപ്പള്ളി താലൂക്കിൽ വൈറല്‍ പനിയും ഡെങ്കിപ്പനിയും പടരുന്നു. ഒരുമാസത്തിനുള്ളിൽ 77 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. 32 പേർ ആ ശുപത്രിയിൽ അഡ്മിറ്റായി. 42 പേർ ഒപിയിലാണ് ചികിത്സ തേടിയത്. ഞായറാഴ്ച രണ്ട് പേർക്കും ഇന്നലെ ഒരാൾക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രണ്ടുദിവസം കൊ ണ്ട് ജനറല്‍ ആശുപത്രിയില്‍ 84 പേരാണ് വൈറല്‍ പനി ബാധിച്ച് ചികിത്സ തേടിയത്.

സ്വകാര്യ ആശുപത്രികളിലും ദിനംപ്രതി നിരവധി ആളുകള്‍ പനിബാധിച്ച് ചികിത്സ തേടി എത്തുന്നുണ്ട്. കടുത്ത പനി, പേശി വേദന, ശരീര വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാനലക്ഷണങ്ങള്‍. റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തി വയ്ക്കണമെന്നും വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ കൊതുകുകള്‍ പ്ര വേശിക്കാത്ത വിധം മൂടി സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

എന്നാൽ, രോഗപ്രതിരോധനത്തിനായുള്ള മുന്‍കരുതലുകള്‍ മുന്‍കൂട്ടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശമുണ്ടെങ്കിലും മഴക്കാലപൂര്‍വ ശുചീകര ണ പ്രവര്‍ത്തനങ്ങള്‍ പോലും ഇതുവരെ പലയിടങ്ങളിലും നടത്തിയിട്ടില്ലെന്ന് ആരോപണമുണ്ട്.

You May Also Like

More From Author

+ There are no comments

Add yours