കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കോഴിക്കോട് ഡിസംബർ 13,14,15 തീയതികളിൽ സംസ്ഥാന സമ്മേളനവും നവംബർ 9 ന് കോട്ടയം ജില്ലാ സമ്മേളനവും നടക്കും.ഇതിന് മുന്നോടിയായി കാഞ്ഞിരപ്പള്ളിയി ഏരിയ സമ്മേളനം നടന്നു.പ്രസിഡണ്ടായി രാഹുൽ.എസ്. നായരെയും സെക്രട്ടറിയായി നാസർ മുഹമ്മദിനെയും തെരഞ്ഞെടുത്തു.

കാഞ്ഞിരപ്പള്ളി കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന ഏരിയ സമ്മേളനം ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബിനു ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് വി.പി. ശ്രീരാമൻ , രാഹുൽ.എസ്. നായർ നാസർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. പ്രസിഡൻ്റായി രാഹുൽ എസ് നായരേയും സെക്രട്ടറിയായി നാസ ർ മുഹമ്മദിനേയും തെരെഞ്ഞെടുത്തു. ജോയിൻ്റ് സെക്രട്ടറിയായി മനു കെ.വി യെയും വൈസ് പ്രസിഡൻ്റായി സ്മിതാമോൾ പി. കുര്യനെയും സമ്മേളനം തെരെ ഞ്ഞെടുത്തു.

+ There are no comments
Add yours