ആയിരങ്ങൾക്ക് അധ്യാപന പ്രബോധന രംഗത്ത് അറിവിൻ്റെ വെളിച്ചം പകർന്നു നൽകിയ ശൈഖുനാ ചന്തിരൂർ വി എം അബ്ദുല്ലാഹ് മൗലവിക്ക് ശിഷ്യഗണങ്ങൾ നൽകിയ ആദരവ് സ്നേഹ സമ്മാനമായി. ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും തിരുവനന്തപുരം വലിയ ഖാളിയുമായ ജാമിഅ മില്ലിയ്യ അറബിക് കോളജിന്റെ പ്രിൻസിപ്പിലുമായ ഇദ്ദേഹത്തെ ശിഷ്യ ഗണങ്ങളുടെ കൂട്ടായ്മയായ മില്ലത്ത് ഉലമാസ് ഫോറം ഫോർ അക്കാഡമിക് & ദഅവ ആക്ടിവിട്ടീസിൻ്റെ പേരി ലാണ് ആദരവ് സംഘടിപ്പിച്ചത്.

സൗമന്യം സാത്വിക്കുമായ ഇദ്ദേഹത്തിൻ്റെ കീഴിൽ മതപഠനം പൂർത്തിയാക്കിയ ശിഷ്യഗണങ്ങളോട് എന്നും സ്നേഹവായ്പയോട് കൂടിയേ പെരുമാറിയിട്ടുള്ളു. പ്രാഥ മിക വിദ്യാഭ്യാസത്തിനു ശേഷം മതപഠനം നടത്തിയത് കാഞ്ഞിരപ്പള്ളി ഹിദായത്തുൽ ഇസ്ലാം അറബിക് കോളജിലാണ്. പ്രശസ്തരായ നിരവധി മത്പണ്ഡിതരോ ടൊപ്പം പഠനം പൂർത്തിയാക്കിയ ശൈഖുന നിരവധി അറബിക് കോളേജുകളിൽ അധ്യാപകനുമായിരുന്നു. തുടർന്ന് 2007 ൽ ജാമിഅ മില്ലിയ അറബിക് കോളേജ് പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.
കാഞ്ഞിരപ്പള്ളിയിൽ നടന്ന ആദരിക്കൽ ചടങ്ങും പൊതുസമ്മേളനവും ഡോ. പി എ സൈദ് മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ സൈദ് മുഹമ്മദ് മൗലവി കാഞ്ഞിരപ്പള്ളി അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം എ.പി ഷിഫാർ മൗലവി മുഖ്യ പ്രഭാക്ഷണം നടത്തി. പി.എ അബ്ദുൽ ഖാദർ മൗലവി, വി.എം അബ്ദുല്ലാഹ് മൗലവി, കെ.എ ഹാരിസ് റഷാദി, കെ.കെ സുലൈമാൻ മൗലവി, കെ.കെ അബ്ദുൽ ഹമീദ് മൗലവി, കെ.എം.എ റഷീദ് മൗലവി, പി.എ ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.

+ There are no comments
Add yours