കാഞ്ഞിരപ്പള്ളി ബൈപാസ്; നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമം : കിഫ്ബി

Estimated read time 1 min read

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ കിഫ്ബിയിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി. നിർമാണ പ്രവർത്തനങ്ങൾ കരാർ അനു സരിച്ച് സമയബന്ധിതമായി നടപ്പാക്കുന്നുണ്ടോ എന്നു പരിശോധിക്കാനാണ് ഇവർ എത്തിയത്.

നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന വി ലയിരുത്തലാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ബൈപാസിന്റെ ഭാഗമായി ചിറ്റാർ പുഴയ്ക്കും മണി മല റോഡിനു മീതെ നിർമിക്കുന്ന നിർദിഷ്ട പാലത്തിന്റെ രൂപ രേ ഖയിൽ മാറ്റം വരുത്തിയതായും അധികൃതർ അറിയിച്ചു. മണ്ണുപരിശോധനയെ തുടർന്നാണു പാ ലത്തിന്റെ രൂപ രേഖയിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നത്. രൂപ രേഖയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ചെന്നൈ ഐഐ‍ടിയിൽ അനുമതിക്കായി സമർപ്പിച്ച തായും , 2 മാസത്തിനുള്ളിൽ അനുമതി ലഭിക്കുമെന്നു പ്രതീക്ഷി ക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ബൈപാസിനായി ഏറ്റെടുത്ത സ്ഥലത്തു കൂടി റോഡ് വെട്ടുന്ന ജോലികൾ പൂതക്കുഴിയിൽ നിന്നും 2 മാസം മുൻപ് ആരംഭിച്ചിരുന്നു. ഇതു കൂടാതെ ബൈപാസ് തുട ങ്ങുന്ന പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നുമുള്ള നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു, ഇരുവശത്തു നിന്നും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കി ലും കനത്ത മഴയെ തുടർന്നു കഴിഞ്ഞ മാസം പണികൾ നിർത്തിവച്ചിരുന്നു. വീണ്ടും കഴിഞ്ഞ ദിവസമാണ് പണികൾ പുനരാരംഭിച്ചത്. നിർദിഷ്ട പദ്ധതി പ്രദേശ ത്തെ ഉയർന്ന ഭാഗം ഇടിച്ചുനിരത്തിയും, താഴ്ന്ന ഭാഗങ്ങളിൽ മണ്ണിട്ടു നികത്തിയും, പാറകൾ പൊട്ടിച്ചു നീക്കുന്ന ജോലികളുമാണു നടന്നു വരുന്നത്.

2025 മാർച്ച് 3 നുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപ്പറേഷനാണു പദ്ധതിയുടെ നിർമാണ ചുമത ല. ഗുജറാത്ത് കേന്ദ്രമായുള്ള ബാക്ക്ബോൺ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിർമാണ ജോലികൾ ഏറ്റെടുത്തു നടത്തുന്നത്. പദ്ധതിക്കായി 26.16 കോടി രൂപ കിഫ്ബി മുഖേനയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയ പാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു മുന്‍പിലെ വളവില്‍ നിന്നാരംഭിച്ച് മണിമ ല റോഡിനും ചിറ്റാര്‍പുഴയ്ക്കും മീതെ മേല്‍പ്പാലം നിര്‍മിച്ച് പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയ പാതയില്‍ പ്രവേശിക്കുന്ന ബൈപാ സിന്റെ ദൂരം 1.80 കിലോ മീറ്ററാണ്.

You May Also Like

More From Author

+ There are no comments

Add yours