പ്ലസ് വൺ വിദ്യാർദ്ധികൾക്ക് വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണം

Estimated read time 0 min read

പ്ലസ് വൺ വിദ്യാർദ്ധികൾക്ക് പ്രൈവറ്റ് ബസുകളിൽ കൺസഷൻ നിഷേധിക്കുന്നതിൽ എൻ സി പി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. യൂണിഫോം ഇല്ലെന്ന കാരണത്താൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്വകാര്യ  ബസുകളിൽ ഫുൾ ടിക്കറ്റ് ചാർജ്ജ് ആണ് ഇപ്പോൾ ഈടാക്കുന്നത്. ഈ സമീപനം ഉപേക്ഷിച്ച് വിദ്യാ ർത്ഥികൾക്ക് കൺസഷൻ നൽകാൻ സ്വകാര്യ ബസ് ഉടമകൾ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും എൻ സി പി ബ്ലോക്ക്‌ കമ്മിറ്റി അറിയിച്ചു.

യോഗം സംസ്ഥാന സമിതി അംഗം പിഎ താഹ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് ജോബി കേളിയംപറമ്പിൽ അധ്യക്ഷനായി. മിർഷാഖാൻ മങ്കാശേരി, ബഷീർ തേനംമാക്കൽ, ബീനാ ജോബി, അഫ്സൽ മഠത്തിൽ, കെ ആർ ഷൈജു, പി എ സാലു, സാദത്ത് കളരിക്കൽ,റെജി കുന്നുംപുറം, പി എം ഇബ്രാഹിം, റിന്റോ തെക്കേമു റി, റാഫി കെൻസ്, മാണി വർഗീസ്, റാണി ഫിലിപ്പ്, നിഷ തോമസ്, ഗോൺസാല തോമസ് എന്നിവർ സംസാരിച്ചു.

You May Also Like

More From Author

+ There are no comments

Add yours