കേരള സ്റ്റേറ്റ് ബാർബർ -ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (KSBA) മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ടുനല്കിയ പരാതി ഹൈക്കോടതി ഫയലി ൽ സ്വീകരിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഹരിത കർമ്മ സേന വഴി യൂസർ ഫീ നിർബന്ധമായി സ്വീകരിക്കുകയും ജൈവ-അജൈവ മാലിന്യനിർമാർജന സേവനം ഹരി തകർമസേന നല്കുന്നുമില്ലെന്ന ബാർബർ – ബ്യൂട്ടീഷൻസ് അസോസിയേഷൻ്റെ ആരോപണത്തെതുടർന്നാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്.കേരളത്തിലെ ത ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒട്ടുമിക്ക സ്ഥലത്തും ഇതാണ് അവസ്ഥ.
മുടി മാലിന്യം നീക്കം ചെയ്യാൻ സംവിധാനമില്ലന്നു മാത്രമല്ല ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി കോർപ്പറേഷൻ എന്നീ മേഖ കേളിലെ പ്രധാന പട്ടണങ്ങ ളി ൽ പോലും ജൈവ-അജൈവ മാലിന്യം നീക്കം ചെയ്യാൻ വെയ്സ്റ്റ് ബിന്നുകളോ മറ്റ് സംവിധാനങ്ങളോ ഇല്ല. മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങൾ എടുക്കാമെന്നാണ് ഹരിത കർ മ്മ സേനാംഗങ്ങൾ പറയുന്നത്.ബാർബർ ഷോപ്പുകളിൽ മുടിയല്ലാതെ മറ്റ് മാലിന്യങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ ഹരിത കർമ്മസേനക്ക് കൃത്യമായി യൂസർ ഫീ നൽകുകയും വേണമെന്ന നിലപാടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേത്. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക്തദ്ദേശ സ്ഥാപന സേവനങ്ങൾ നൽകില്ല.
അതു കൊണ്ടു തന്നെ യൂസർ ഫീ നൽകാൻ ഇവർ നിർബന്ധിതരാകുന്നു. യൂസർ ഫീ വാങ്ങുമ്പോൾ സേവനം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി വിധിയുണ്ടെങ്കി ലും ഇത് പാലിക്കപ്പെടുന്നില്ല. ബാർബർ -ബ്യൂട്ടീഷൻസ് സ്ഥാപനങ്ങൾ മുടി മാലിന്യങ്ങൾ നീക്കം ചെയ്യാൻകഴിയാതെ വളരെ ബുദ്ധിമുട്ടിലായിരിക്കയാണ്.ഈ സ്ഥാ പനങ്ങളിൽ സേവനം ലഭ്യമാക്കാതെ യൂസർ ഫീ വാങ്ങുന്നതിനെതിരെയാണ് സംഘടന ഹൈകോടതിയെ സമീപിച്ചിട്ടുള്ളതും ഹൈക്കോടതിബന്ധപ്പെട്ട കക്ഷി ക ൾക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുള്ളത് പ്രക്ഷോഭ സമരപരിപാടികൾക്ക് രൂപം നല്കാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ടെന്നും സംസ്ഥാന വൈസ് പ്രസിഡൻ്റ് K രവീന്ദ്രദാസ് അറിയിച്ചു.

+ There are no comments
Add yours