പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ബി.കോം ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഉദ്ഘാടനം

Estimated read time 0 min read

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റുമായി സഹകരിച്ച്  പുതിയതായി ആരംഭിക്കുന്ന ബി.കോം വിത് സി.എം.എ പ്രോഗ്രാമിന്റെ ഉദ്ഘാടനം ജൂലൈ 11. നു രാവിലെ 10 നു കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളന ത്തിൽ കെ.ജെ ജോസഫ് എഫ്.സി.എ നിർവഹിക്കും. ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് ഡയറക്ടർ സന്തോഷ് കുമാർ സി.എം.എ മുഖ്യപ്രഭാഷണവും കോളേജ് സെ ക്രട്ടറി റ്റിജോമോന്‍ ജേക്കബ്‌, സുപർണ്ണ രാജു, ബോബി കെ മാത്യു, രതീഷ് പി ആർ, റസ്നിമോള്‍ ഇ എ, കോര്‍ഡിനേറ്റർ സീനു തുടങ്ങിയവർ സംസാരിക്കും.

ഇതിനോടകം സി.എ, സി.എം.എ കോച്ചിംഗ് രംഗത്ത് ഉജ്ജ്വല വിജയം കൈവരിച്ചിട്ടുള്ള ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റുമായി സഹകരിച്ച് ചിട്ടയായി ആരംഭി ക്കുന്ന കോച്ചിംഗ് ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം നൽകുമെന്ന് ചെയർമാൻ ബെന്നി തോമസും, ലോജിക് സ്കൂള്‍ ഓഫ് മാനേ ജ്മെന്റ് ഡയറക്ടർ സന്തോഷ് കുമാറും വ്യക്തമാക്കി. പഠിക്കുവാൻ മിടുക്കരായ വിദ്യാർത്ഥികൾക്ക് റവ. ഡോ. ആന്റണി നിരപ്പേല്‍ മെമ്മോറിയൽ മെറിറ്റ്‌ കംമീ ന്‍സ്‌ സ്കോളർഷിപ്പുകളും നൽകുന്നുണ്ടെന്നും വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 9562581191,04869 281191.

You May Also Like

More From Author

+ There are no comments

Add yours