മുണ്ടക്കയം; തോട്ടം മേഖലയിൽ തൊഴിലാളികളെ ചൂഷണം ചെയ്യുവാനുള്ള മാനേജ്മെൻറ് ശ്രമങ്ങളെ ചേർത്തു തോൽപ്പിക്കുമെന്നും തൊഴിലാളികളുടെ അവകാ ശ സംരക്ഷണത്തിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തിരു-കൊച്ചി തോട്ടം തൊഴി ലാളി കോൺഗ്രസ് (ഐഎൻറ്റിയുസി ) 20- മാത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ. മുണ്ടക്കയം ബാങ്ക് ഓഡിറ്റോറിയ ത്തിൽ ചേർന്ന വാർഷിക സമ്മേളനത്തിൽ യൂണിയൻ പ്രസിഡൻ്റ് ആൻ്റോ ആൻറണി എംപി അധ്യക്ഷത വഹിച്ചു.
ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യപ്രഭാഷണം നിർവഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം, യൂണിയൻ ജനറൽ സെക്രട്ടറി തോമസ് കല്ലാടൻ, യുഡിഎ ഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, സുനിൽ തേനംമാക്കൽ, കെ എൻ രാമദാസ് ,അൻസാരി മഠത്തിൽ , സിസി ജോയി ,കെപിസിസി മെമ്പർ എം ഷാഹുൽ ഹമീദ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ജോമോൻ ഐക്കര ,പ്രകാശ് പുളിക്കൻ ,ബ്ലോക്ക് കോസ്റ്റ് കമ്മിറ്റി പ്രസിഡന്റ് മാരായ പി .ജിരാജ്, ബിനു മറ്റക്കര, സേവ ദാൽ നി :മണ്ഡലം ചെയർമാൻ റ്റി റ്റി സാബു, മണ്ഡലം പ്രസിഡൻറ് കെ എസ് രാജു, ജിജോ കാരയ്ക്കാട്, ഫസലി പച്ചവെട്ടി, വി റ്റി അയ്യൂബ്ഖാൻ ,സെബാസ്റ്റ്യൻ ചുള്ളി ത്തറ ,ബെന്നി ചേറ്റുകുഴി .ബോബി കെ മാത്യു, മഹിള കോൺഗ്രസ് നി :മണ്ഡലം പ്രസിഡൻ്റ് വിജയമാ ബാബു ,ഷിഫാ ദിഫായിൽ ,ജോഷി കെ മാത്യു തുടങ്ങിയവർ സംസാരിച്ചു.

+ There are no comments
Add yours