ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ യുഡിഎഫ് കരിദിനാചരണം

Estimated read time 0 min read
Share :

പൊൻകുന്നം: പിണറായി സർക്കാരിന്റെ നാലാംവാർഷികാഘോഷത്തിൽ ധൂർത്ത് നടത്തുകയാണെന്നാരോപിച്ച് ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി നിയോജക മണ്ഡല ത്തിൽ കരിദിനാചരണം നടത്താൻ യുഡിഎഫ് തീരുമാനിച്ചു. വൈകീട്ട് അഞ്ചിന് കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധപ്രകടനവും ധർണയും നടത്തും.  ഇതു സംബ ന്ധിച്ച് ചേർന്ന യോഗത്തിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി.വി.തോമസ്‌കുട്ടി അധ്യക്ഷത വഹിച്ചു.

കാഞ്ഞിരപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.സതീഷ് ചന്ദ്രൻനായരെയും ചങ്ങനാശ്ശേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച പി.വി.തോമസ്‌കുട്ടിയേയും യോഗം ആദരിച്ചു. ടോമി വേദഗിരി, ജിജി അഞ്ചാനി, വി.എസ്.അജ്മൽ ഖാൻ, മുണ്ട ക്കയം സോമൻ, അബ്ദുൽ കരീം മുസ്ലിയാർ, പി.എം.സലിം, സേവ്യർ മൂലകുന്ന്, പി.സി.മാത്യു, അഡ്വ.എസ്.എം.സേതുരാജ്, നാസർ കോട്ടവാതുക്കൽ, അജിത് മുതിര മല, സി.ഐ.അബ്ദുൽ റസാക്ക്, ടി.എ.ശിഹാബുദീൻ തുടങ്ങിയവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് വൈസ് ചെയർമാനായി ടി.എ. ശിഹാബുദ്ദീൻ(മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി) തെരഞ്ഞെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours