കാഞ്ഞിരപ്പള്ളി : പാലമ്പ്ര ഭാഗത്ത് മൂന്നു ദിവസമായി ഭക്ഷണം നൽകാതെ കെട്ടിയിട്ട നായകളെ കാഞ്ഞിരപ്പള്ളി പോലീസെത്തി അഴിച്ചുവിട്ടു. മേരീക്യൂൻസ് ആ ശുപത്രി ജങ്ഷനു സമീപം പാലമ്പ്ര റോഡിലാണ് നായകളെ ഉടമസ്ഥൻ വിജനമായ സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ ഗേറ്റിൽ കെട്ടിയിട്ടത്. നായകളുടെ ഉടമ സ്ഥലം വിട്ടതോടെ അവയ്ക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതായി.

നാട്ടുകാരിൽ പലരും അടുത്തു ചെന്നെങ്കിലും അഴിക്കാൻ കഴിയാതെ ഭയന്ന് പിന്മാറി. തുടർന്നാണ് നാട്ടുകാരും പഞ്ചായത്തംഗം സന്ധ്യ മോഹനനും പോലീസിൽ വിവരം അറിയിച്ചത്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി എസ് ഐ സുനേഖിൻ്റെ നേതൃത്വത്തിൽ ഭക്ഷണം നൽകി നായകളെ അനുനയിപ്പിച്ച് കെട്ട് അറു ത്തു മാറ്റി തുറന്നു വിടുകയായിരുന്നു.

+ There are no comments
Add yours