സ്വകാര്യ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടിയിട്ടു ഒരു മാസം

Estimated read time 1 min read
Share :

പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടിയിട്ടു ഒരു മാസം. ഇതോടെ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക്  പ്രാഥമികാവശ്യങ്ങൾ നിർവ ഹിക്കാൻ സൗകര്യമില്ലാത്ത അവസ്ഥ. ചിറക്കടവ് പഞ്ചായത്തിന്റെ ചുമതലയിലാണു സ്വകാര്യ ബസ് സ്റ്റാൻഡ്. ഒരു മാസം മുമ്പ് സെപ്റ്റിക് ടാങ്ക് നിറഞ്ഞതിനെ തു ടർന്നാണ് കംഫർട്ട് സ്റ്റേഷൻ അടച്ചത്. ടാങ്കിന്റെ തകരാർ പരിഹരിക്കാൻ ഏതാനും ദിവസം മുൻപ് ടാങ്കിന്റെ ഒരുവശത്തെ മണ്ണെടുത്തു മാറ്റിയെങ്കിലും തുടർപണി കൾ നിലച്ചിരുന്നു. സർക്കാരിന്റെ വഴിയിടം പദ്ധതി നടപ്പാക്കിയപ്പോഴും പുതിയതു നിർമിക്കാതെ സ്റ്റാൻഡിലെ പഴയ കംഫർട്ട് സ്റ്റേഷൻ ലക്ഷങ്ങൾ മുടക്കി നവീക രിക്കുകയാണ് ചെയ്തത്.

എന്നാൽ സെപ്റ്റിക് ടാങ്കിന്റെ തകരാർ മൂലം പലതവണ അടച്ചിടേണ്ടി വന്നു. സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ചു സ്റ്റാൻഡിലും മലിനജലം പരന്നൊഴുകിതോടെയാ ണു കംഫർട്ട് സ്റ്റേഷൻ പൂട്ടിയത്. ദേശീയപാത 183ന്റെ ഭാഗമായ കോട്ടയം – കുമളി റൂട്ടിലും പൊൻകുന്നം – പാലാ, പൊൻകുന്നം – മണിമല റൂട്ടുകളിലും ചങ്ങനാശേ രി റൂട്ടിലുമായി ദിവസവും നൂറുകണക്കിനു സ്വകാര്യ, കെഎസ്ആർടിസി ബസുകൾ പല ട്രിപ്പുകളിലായി കടന്നു പോകുന്ന സ്റ്റാൻഡിൽ ആയിരക്കണക്കിനു യാത്ര ക്കാരാണ് എത്തുന്നത്.

കെഎസ്ആർടിസി ബസുകളും ഡിപ്പോയിൽ പോകാതെ ദേശീയപാതയോരത്തെ സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയാണു കടന്നുപോകുന്നത്. സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചതോടെ യാത്രക്കാർ വളരെയേറെ ദുരിതത്തിലാണ്. ടൗണിൽ മറ്റു പൊതു ശുചിമുറികളില്ല. സ്ത്രീ യാത്രികരാണ് ഏറെ ബുദ്ധിമുട്ടു ന്നത്. സമീപ ഹോട്ടലുകളെയും മറ്റുമാണ് ഇവർ ആശ്രയിക്കുന്നത്. നിലവിൽ കംഫർട്ട് സ്റ്റേഷൻ്റെ അറ്റകുറ്റപണികൾ ആരംഭിച്ചുവെങ്കിലും എന്ന് തീരുമെന്ന് യാതൊ രു നിശ്ചയവുമില്ലാത്ത അവസ്ഥയാണ്. പണികൾ ഉടൻ തീർത്ത് കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകിയില്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാ നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികളുടെ തീരുമാനം.

Share :

You May Also Like

More From Author

+ There are no comments

Add yours