മലയോര നാടിന് അഭിമാനമായി സിവിൽ സർവീസ് പരീക്ഷയിൽ 54 റാങ്ക് നേടി സോനെറ്റ് ജോസ്. മുണ്ടക്കയം പുലിക്കുന്ന് ഈറ്റക്കക്കുന്നേല്‍ ജോസ് -മേരിക്കുട്ടി ദമ്പതികളുടെ മകളായ സോനെറ്റ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 54-ാം റാങ്കു നേടി മലയോരമേഖലയ്ക്ക് അഭിനമാനമായിരിക്കുന്നത്. കര്‍ഷകനായ ജോസും വീ ട്ടമ്മയായ മേരിക്കുട്ടിയും തങ്ങളുടെ മകളാണ്.
പത്താം ക്ലാസ് വരെ പഠിച്ചത് മുണ്ടക്കയംസെന്റ് ആന്റണീസ് ഹൈസ്‌കൂളിലും പ്ലസ്ടു വിദ്യാഭ്യാസം എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാ ണ്. തിരുവനന്തപുരം ഫോര്‍ച്ചൂണ്‍ സിവില്‍സര്‍വ്വീസ് അക്കാദമിയിലാണ് സിവില്‍ സര്‍വ്വീസ് പരിശീലനം നേടിയത്. കോവിഡ് മഹാമാരിയില്‍ തട്ടി പഠനം മുടങ്ങി പിന്നീട് തിരുവനന്തപുരത്ത് അക്കാഡമിയില്‍ചേര്‍ന്നു.ആദ്യ തവണ കൂടികാഴ്ചവരെയെത്തിയ പഠനം പൂര്‍ത്തിയാക്കാനായില്ല. വീണ്ടും കടുത്ത ശ്രമം നടത്തിനൊടു വിലാണ് റാങ്ക് തിളക്കത്തിന്റെ വിജയം നേടിയത്.

+ There are no comments
Add yours