ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് ആനക്കല്ല്  വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കല്ല് എറികാട് റോഡിന്റെ ഇരുവശങ്ങളിലെയും കളകൾ നീക്കി വൃത്തിയാക്കി. റോഡിലേക്ക് പൊന്തക്കാടുകൾ വളർന്നതിനാൽ പാമ്പുകൾ ഉൾപ്പടെയു ള്ള ഇഴജെന്തുക്കൾ  കാൽനടയാത്രക്കാർക്ക് അപകട ഭീക്ഷണി ഉണ്ടാക്കിയിരുന്നു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് പ്രസിഡന്റ് ഷാജി പെരുന്നേപറമ്പിൽ, ഡി.സി. സി ജനറൽ സെക്രട്ടറി റോണി കെ. ബേബി, ബ്ലോക്ക് സെക്രട്ടറി മാത്യു കുളങ്ങര, ബിജു പത്യാല, അബ്ദുൾ റസാഖ്, സന്തോഷ് ഞള്ള ത്തുവയലിൽ എന്നിവർ  നേതൃത്വം നൽകി.