സിപിഐഎം നേതൃത്വത്തിൽ മുണ്ടക്കയത്ത് നടന്നുവരുന്ന ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് രേഖദാസ് ഉദ്ഘാടനം ചെയ്തു. സി.വി അനിൽ കു മാർ, എംജി രാജു, സുജേഷ്, ഷുക്കൂർ ഇബ്രാഹിം, രാധാകൃഷ്ണൻ, ബാബു, വേണു ജി, ശ്രീനിവാസൻ, ഹേമന്ത് എം ജി റെജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശു ചീകരണം. മുണ്ടക്കയം ബൈപ്പാസ്, മണിമലയാർ എന്നിവടങ്ങളിൽ ശുചീകരിച്ചു.

സിപിഐ എം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റി പട്ടിമറ്റത്ത് സംഘടിപ്പിച്ച ശുചീകരണം കാഞ്ഞിരപ്പള്ളി എരിയാ സെക്രട്ടറി ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. അജാസ് റഷീദ്, കെ.സി അജി, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. തങ്കപ്പൻ, അയ്യൂബ് ഖാൻ, ജിനു ചെറിയാൻ,വി.പി.രാജൻ, എം.എസ്. സാബു, എം.എൻ. മനോജ്, സജിൻ ജോസഫ് പങ്കെടുത്തു.

+ There are no comments
Add yours