ഇരുട്ടിലായി കാഞ്ഞിപ്പള്ളി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ. രാത്രി കാലങ്ങളിൽ അപകടങ്ങൾക്ക് അപകടങ്ങൾക്ക് വഴിവെക്കുന്നു.
കിഴക്കൻ മലയോര മേഖലയിലെ പ്രധാന ടൗണുകളിലൊന്നായ കാഞ്ഞിരപ്പള്ളിയിൽ, ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ രാത്രി കാലത്ത് ഇരുട്ടി ൽ. രാത്രി പത്ത് കഴിഞ്ഞാൽ വ്യാപാര സ്ഥാപനങ്ങൾ കൂടി അടക്കുന്നതോടെ പൂർണമായും ഇരുട്ടിലാകും പ്രദേശം. നേരത്തെ സിവിൽ സ്റ്റേഷൻ കവാടത്തിൽ സ്ഥാ പിച്ചിരുന്ന വഴിവിളക്കുകൾ ഉണ്ടായിരുന്നുവെങ്കിലും ഇത് തകരാറിലായതോടെയാണ് പൂർണമായും ഇരുട്ടിലായത്.
ഇതോടെ രാത്രിയിൽ ഇത് വഴി സഞ്ചരിക്കുന്ന ഇരുചക്ര വനയാത്രികരാണ് ഏറെയും അപകടത്തിൽ പെടുന്നത്. വളവോട് ചേർന്ന പാതയിൽ പലപ്പോഴും വലിയ വാഹനങ്ങൾ അടുത്ത് എത്തുമ്പോഴാണ് ഇതറിയുന്നതും വാഹനം നിയന്ത്രണം തെറ്റി അപകടത്തിൽ പെടുന്നതും കൂടാതെ രാത്രികാലങ്ങളിൽ ഗതാഗത തിരക്ക് കുറഞ്ഞത് കൊണ്ട് തന്നെ അമിതവേഗതയിൽ എത്തുന്ന മറ്റ് വാഹനങ്ങൾ പലപ്പോഴും മറുവശം കടന്നാണ് എത്തുക. ഇതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഒരാഴ്ച്ചക്കിടെ മൂന്നോളം അപകടങ്ങളാണ് രാത്രിയിൽ ഉണ്ടായത്. റോഡിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. അധികൃ തർ എത്രയും വേഗം ഇതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

+ There are no comments
Add yours