ഒരു കുടുംബമൊന്നാകെ ബുള്ളറ്റ് മെക്കാനിക്കുകളായി മാറിയ കഥയാണ് പൊൻകുന്നത്തെ റിംങ്കോസ് എന്ന ബുള്ളറ്റ് വർക്ഷോപ്പിന് പറയാനുള്ളത്. അച്ഛനും 2 ആ ൺമക്കളും അവരുടെ ഭാര്യമാരും ഈ ബുള്ളറ്റ് വർക് ഷോപ്പിലെ മെക്കാനിക്കുകളാണ്. ആ വിശേഷങ്ങളിലേയ്ക്ക്.

യുവത്വത്തിന് എന്നും ഹരമാണ് ബുള്ളറ്റ്. എന്നാൽ ബുള്ളറ്റ് ഓടിക്കുന്നത് മാത്രമല്ല ,അതിൻ്റെ മെക്കാനിസം കൂടി ഹരമാക്കി മാറ്റിയിരിക്കുന്ന ഒരു കുടുംബമുണ്ട് പൊൻകുന്നത്ത്. പൊയ്കപ്ലാക്കൽ പി.എൻ.ശിവദാസിൻ്റെ കുടുംബം. ശിവദാസ് ടൗണിൽ നടത്തുന്ന റിങ്കോസ് എന്ന പേരുള്ള ബുള്ളറ്റ് വർക്ക്ഷോപ്പിൽ ഇദ്ദേഹത്തെ കൂടാതെ 2 ആൺമക്കളും അവരുടെ ഭാര്യമാരുമാണ് ബുള്ളറ്റ് മെക്കാനിക്കുകൾ. ശിവദാസ് 45 വർഷമായി ബുള്ളറ്റ് മെക്കാനിക്കാണ്. പിതാവിൻ്റെ പാത പിന്തുടർ ന്നാണ് ബിടെക് മെക്കാനിക്കൽ ബിരുദധാരികളായ ഹരീഷും, ഗിരീഷും ഈ മേഖലയിലേയ്ക്ക് എത്തുന്നത്.
പഠനശേഷം മറ്റു വഴികളൊന്നും തേടിപ്പോകാതിരുന്ന ഇരുവരും അച്ഛനൊപ്പം വർക്ഷോപ്പിലെ മെക്കാനിക്കുകളായി കൂടുകയായിരുന്നു. 4 വർഷം മുൻപാണ് ഹരീ ഷിൻ്റെ ജീവിത സഖിയായി അമൃത എത്തുന്നത്. വാഹനങ്ങളോട് ചെറുപ്പത്തിലേ കമ്പമുണ്ടായിരുന്ന അമൃതയും ഭർത്താവിൻ്റെ പാതയിലേയ്ക്ക് തന്നെ തിരിയുക യായിരുന്നു.ഇപ്പോൾ റിങ്കോസിലെ പ്രധാന മെക്കാനിക്കുകളിൽ ഒരാളാണ് ബിഎസ്സി മാത് സ് ബിരുദദാരിയായ അമൃത. ബുള്ളറ്റ് ഓടിക്കുന്നതിലും വിദഗ്ധയാണ് അമൃത. ഒരു വർഷമായതേ ഉള്ളു ഗിരീഷിന്റെയും ശ്രുതിയുടെയും വിവാഹം കഴിഞ്ഞിട്ട്. ശ്രുതിയും ബുള്ളറ്റ് മെക്കാനിസം ഇവർക്കൊപ്പം പഠിച്ചു കൊണ്ടിരുക്കു കയാണ്.

+ There are no comments
Add yours