കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി. കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. തോ മസ് നരിപ്പാറ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റർ ലിറ്റില്‍ റോസ് എസ്എബിഎസ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റർ റോസ്ബെല്‍ എസ്എബിഎസ്, പിടിഎ പ്രസിഡന്റ് ആന്റണി മാര്ട്ടിന് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളും അധ്യാപകരും കൂടി സമാഹരിച്ച ക്രിസ്മസ് സമ്മാനം നവ ജീവന് ട്രസ്റ്റ് ഡയറക്ടര്‍ പി.യൂ. തോമസിന് പ്രിന്‍സിപ്പല്‍ സിസ്റ്റർ ലിറ്റില്‍ റോസ് കൈമാറി. കുട്ടികളുടെ കരോള്‍ഗാനങ്ങളും വിവിധ കലാപരിപാടികളും നടത്തി.


+ There are no comments
Add yours