ചിറക്കടവ് മണ്ണംപ്ലാവ് കപ്പേളയിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ മാർട്ടിൽ ഡി പോറസിന്റെ തിരുനാളിന് വികാരി റെജി മാത്യു വയലുങ്കൽ കൊടിയേറ്റിയ തോടെ തുടക്കമായി.തിരുനാൾ നവംബർ മൂന്നിന് സമാപിക്കും. 26ന് രാവിലെ ആറിനും വൈകിട്ട് 4.15നും വിശുദ്ധ കുർബാന നൊവേന. 27ന് രാവിലെ 5. 30നും വൈ കിട്ട് 4. 15 നും കപ്പേളയിൽ വിശുദ്ധ കുർബാന, നൊവേന,ഇടവക ദേവാലയത്തിൽ രാവിലെ 7. 15 നും , 9. 45 നും വിശുദ്ധ കുർബാന. 28 തിങ്കൾ മുതൽ നവംബർ ഒന്ന് വെള്ളി വരെ രാവിലെ ആറിനും വൈകിട്ട് 4 15 നും വിശുദ്ധ കുർബാന, നൊവേന. നവംബർ രണ്ടിന് രാവിലെ ആറിനും, വൈകിട്ട് 3 15നും പരിശുദ്ധ കുർബാന നൊ വേന 5. 15ന് ഇടവക ദേവാലയത്തിലേക്ക് പ്രദക്ഷിണം, തുടർന്ന് പ്രസിദ്ധമായ പുഴുക്ക് നേർച്ച സ്നേഹവിരുന്ന്, നേർച്ച വസ്തുക്കളുടെ ലേലം എന്നിവ നടക്കും. നവംബ ർ മൂന്നിന് ഞായറാഴ്ച രാവിലെ 5. 30നും വൈകിട്ട് 4 , 15 നും വിശുദ്ധ കുർബാന, നൊവേന. ഇടവക ദേവാലയത്തിൽ 7. 15 നും 9. 45 നും പരിശുദ്ധ കുർബാന.


+ There are no comments
Add yours