യുവജനങ്ങൾ സൂപ്പർ ഹീറോസ് ആകണമെന്നും പ്രതിസന്ധികളില്‍ പകച്ച് നിൽക്കാതെ ദുരന്തമുഖത്ത് സഹജീവികളുടെ രക്ഷകരായി മാറണമെന്നും വി വിഗ്നേ ശ്വരി ഐ.എ.എസ്. പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, മുരിക്കുംവയല്‍ ഗവൺമെന്റ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളും, സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മുണ്ടക്കയവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന റസിഡന്‍ഷ്യല്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ ജനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ് എന്ന് 2018 ലെ പ്രളയവും, വയനാട് ദുരന്തവും, പെട്ടിമുടി ദുരന്തങ്ങളിലും നാം തെളിയിച്ചു കഴി ഞ്ഞു. നമ്മൾ സ്വയം രക്ഷപ്പെടുത്തുന്നതിനൊടൊപ്പം മറ്റുള്ളവർക്കും രക്ഷകരാകാനുള്ള ഒരു ദൗത്യം യുവജനങ്ങൾക്കുമുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. ഇടുക്കി ജി ല്ലയുടെ പ്രത്യേകതകൾ മനസ്സിലാക്കി ദ്വിദിന ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലന പരിപാടി സംഘടിപ്പിച്ച പെരുവന്താനം സെന്റ് ആന്റണീസ് കോളേജിനെയും, വിവിധ സർക്കാർ ഏജൻസികളെയും പ്രത്യേകം അഭിനന്ദിച്ചു.

800ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സമൂഹം ഇന്ന് നേരിടുന്ന പ്രകൃതിദുരന്തങ്ങളിൽ മനോഭാവങ്ങളിൽ ഒരു മാറ്റം വരുത്തുവാൻ ഉതകും വിധം റാങ്ക് നേട്ടങ്ങൾക്കും അപ്പുറം സാമൂഹിക പ്രതിബദ്ധത പ്രദർശിപ്പിച്ച സെന്റ് ആന്റണീസ് കോളേജ് ആരംഭം മുതലെ പൊതുനന്മ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാ പനം എന്ന നിലയിൽ ഏറെ സന്തോഷമുണ്ടെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് കെ ജെ തോമസ് എക്സ് എം.എല്‍.എ വ്യക്തമാക്കി. ബുദ്ധിമുട്ടുന്നവ രെയും കഷ്ടപ്പെടുന്നവരെയും സഹായിക്കാൻ മനസ്സുള്ളവർക്കാണ് സന്നദ്ധ പ്രവർത്തകർ ആകാൻ സാധിക്കുന്നത് അങ്ങനെ ഉള്ളവരാണ് ഇന്ന് ഇവിടെ എത്തിച്ചേർ ന്നിരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരന്തമുഖങ്ങളിൽ തങ്ങളുടെ ജീവൻ പോലും പണയപ്പെടുത്തി മറ്റുള്ളവരുടെ രക്ഷയ്ക്ക് വേണ്ടി അക്ഷീണം പ്ര വർത്തിക്കുന്ന പോലീസ് സേനയെയും, അഗ്നിശമന സേനാ വിഭാഗങ്ങളുടെയും, കേരള ഇലക്ട്രിസിറ്റി ബോർഡിന്റെയും പ്രവർത്തനങ്ങൾ പൊതു ജനങ്ങൾക്ക് അ ടുത്തറിയുന്നതിന് ഈ ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലന പരിപാടി വഴി സാധിക്കുമെന്ന് കേരള പോലീസ് അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ്. വി ഡി വിജയൻ ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിച്ചു.
സ്റ്റുഡന്റ് പോലീസ് സേനയേയും, ആവശ്യഘട്ടങ്ങളിൽ ദുരന്തനിവാരണത്തിനായി ഉപയോഗിക്കാൻ സാധിക്കുംവിധമുള്ള പരിശീലനം ഈ പരിപാടി വഴി കൂടുത ൽ സാധ്യമാകുമെന്ന് സബ് ഇന്‍സ്പെക്ടര്‍ അജി അരവിന്ദ് വ്യക്തമാക്കി. തുടർന്ന് കോളേജ് ചെയർമാൻ ബെന്നി തോമസ് ആമുഖപ്രഭാഷണവും പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, മുരിക്കുംവയൽ വി.എച്ച്.എസ്.എസ് പ്രിൻസിപ്പല്‍ സുരേഷ് ഗോപാല്‍ പി. എസ്, SPC കോട്ടയം അസിസ്റ്റന്റ് നോഡൽ ഓഫീസർ ജയ കുമാർ ഡി, മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മാനേജര്‍ ഫാ. മത്തായി മണ്ണൂർവടക്കേതിൽ, കോളേജ് സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്, ഫാ ജോസഫ് വഴ പ്പനാടി, സുപര്‍ണാ രാജു, രതീഷ് പി ആര്‍, ബോബി കെ മാത്യു, അക്ഷയ് മോഹന്‍ദാസ്, ജിനു തോമസ്, ജസ്റ്റിന്‍ ജോസ്, മുരിക്കുംവയല്‍ ഗവൺമെന്റ് വൊക്കേ ഷണ ൻ ഹയർ സെക്കൻഡറി സ്കൂള്‍ എന്‍ എസ്എസ് പ്രോഗ്രാം ഓഫീസര്‍ സുനില്‍ കുമാര്‍ ബി, മുണ്ടക്കയം സഹകരണ ബാങ്ക് പ്രസിഡന്റ് റോയി കപ്പലുമാക്കല്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആല്‍ബി ജോസഫ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

+ There are no comments
Add yours