പൊൻകുന്നം: കാലഘട്ടത്തിന് യോജിച്ച നവീന ആശയങ്ങൾ നടപ്പിലാക്കുന്നതിൽ ചിറക്കടവ് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം എന്ന കാഞ്ഞിരപ്പ ള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു. ലോകത്ത് അസഹിഷ്ണുതയും വർഗീയതയും വർദ്ധിക്കുന്ന കാലഘട്ടത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മാർഗ്ഗങ്ങൾ തേടുവാൻ ക്രിസ്മസ് ആഘോഷങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

ചിറക്കടവ് പഞ്ചായത്തിന്റെ ക്രിസ്മസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിറക്കടവ് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ക്രിസ്മസ് കേക്ക് മുറിച്ച് ബിഷപ്പ് ക്രിസ്മസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് പഞ്ചായത്ത് മെമ്പർമാരും ജീവനക്കാരും ചേർന്ന് ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിക്കു കയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. ഡോക്ടർ എൻ ജയരാജ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ചിറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ ണ്ട് സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുമേഷ് ആൻ ഡ്റൂസ്,ആന്റണി മാർട്ടിൻ, ഷാജി പാമ്പൂരി, മിനി സേതുനാഥ്, ബി രവീന്ദ്രൻ നായർ, ഐ എസ് രാമചന്ദ്രൻ, എംജി വിനോദ്, അഭിലാഷ് ബാബു, പ്രീത എംടി, ഷാക്കി സജീവ്, അമ്പിളി ശിവദാസ്, ലീന കൃഷ്ണകുമാർ, സെക്രട്ടറി ചിത്ര എസ് എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours