കാഞ്ഞിരപ്പള്ളി താലൂക്കിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്യത്തിൽ പൊതുവിപണിയിൽ പരിശോധന. ഹോട്ടൽ, ബേക്കറി, പച്ചക്കറി പലചര ക്കു ഉൾപ്പെടെ 35 കടകളിൽ നടത്തിയ പരിശോധനയിൽ 10 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി നടപടി സ്വീകരിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ അഭിൽജിത് ജി യുടെ നേതൃത്വത്തിൽ ഉള്ള പരിശോധന സംഘത്തിൽ ഫുഡ് സേഫ്റ്റി ഓഫീസർ തെരേസലിൻ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് ഫെബിൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അനു ഗോപിനാഥ്, റേഷനിങ് ഇൻസ്‌പെക്ടർമാരായ സജീവ്കുമാർ, സയർ ടി എന്നിവർ ഉണ്ടായിരുന്നു. വരും ദിവസങ്ങ ളിലും താലൂക്ക് അടിസ്ഥാനത്തിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.


+ There are no comments
Add yours